ചിത്രകാർ (ബംഗാളി ചലച്ചിത്രം)
ചിത്രകാർ | |
---|---|
![]() ചിത്രകാർ - പോസ്റ്റർ | |
സംവിധാനം | സൈബൾ മിത്ര |
നിർമ്മാണം | പ്രണാബ് കാന്തി പുർകായസ്ഥ |
രചന | സൈബൾ മിത്ര |
കഥ | സൈബൾ മിത്ര |
സംഗീതം | തേജേന്ദ്ര നാരായൺ മജൂംദാർ |
ഛായാഗ്രഹണം | അശോക് ദാസ് ഗുപ്ത / സമിത് ഗുപ്ത |
ചിത്രസംയോജനം | സുമിത് ഘോഷ് |
സ്റ്റുഡിയോ | എസ്.പി.എന്റർടെയ്ൻമെന്റ്, |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സൈബൾ മിത്ര സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രമാണ് ചിത്രകാർ(The Last Mural). ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.[1]
പ്രമേയം
[തിരുത്തുക]ലോകത്തിന്റെ രണ്ടു വ്യത്യസ്ത ഇടങ്ങളിലിരുന്ന് രചന നടത്തിയ ബംഗാളിലെ ബിനോദ് ബിഹാരി മുഖർജി, ന്യൂയോർക്കിലെ മാർക്ക് റോത്ത്കോ എന്നീ രണ്ടു മഹാന്മാരായ ചിത്രകാരന്മാർക്കുളള ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രം. ഒരുപാട് സമാനതകളുണ്ടായിരുന്ന ഈ രണ്ടു കലാകാരന്മാരുടെയും സൃഷ്ടികളും ചിന്തയുമാണ് ഈ ചിത്രത്തിന് പ്രചോദനമായത്. ചിത്രകാരനായ ബിനോദ് ബിഹാരി മുഖർജിയുടെ ജീവിതത്തെ ആസ്പദമാക്കി സത്യജിത് റായ് സംവിധാനം ചെയ്ത ഇന്നർ ഐ എന്ന ഡോക്യുമെന്ററി, മുഖർജിയുടെ പെയിന്റിംഗുകൾ, രചനകൾ, അന്ധതയെ തോൽപ്പിച്ച് അദ്ദേഹം നടത്തിയ ചിത്ര പരിശ്രമങ്ങൾ, ആദ്ദേഹം ശാന്തിനികേതനിലെ കലാഭവനിൽ വരഞ്ഞ അവസാന ചുമർചിത്രം, തന്റെ സീഗ്രാം ചുവർ ചിത്രങ്ങൾ വിൽക്കാൻ വിസമമ്മതിച്ച മാർക്ക് റോത്ത്കോ എന്നിവയിൽ നിന്നാണ് ഈ ചലച്ചിത്രത്തിന്റെ പിറവി. ആർക്കു വേണ്ടിയാണ് ചിത്രകാരൻ വരയ്ക്കുന്നത് ? പണം നൽകുന്നവർക്കു വേണ്ടിയാണോ ? ചിത്രങ്ങളും ചുവർ ചിത്രങ്ങളും വെറും ഉപഭോഗ വസ്തുക്കൾ മാത്രമോ ?എന്നീ ചോദ്യങ്ങൾ ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നു. ഒരു കലാകാരന്റെ കണ്ണിലൂടെ കലാ ഉദ്യമവും വാണിജ്യ യാഥാർത്ഥ്യവും തമ്മിലുള്ള സംഘട്ടനമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.[2]
അഭിനേതാക്കൾ
[തിരുത്തുക]ധൃതിമാൻ ചാറ്റർജി, അർപ്പിത ചാറ്റർജി, അരുൺ മുഖർജി, മൃണാൾ ദെ, ശുഭ്രജിത്ത് ദത്ത, പ്രദീപ്കുമാർ ദത്ത എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ചലച്ചിത്ര മേളകളിൽ
[തിരുത്തുക]- ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. (2016)
അവലംബം
[തിരുത്തുക]- ↑ http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=290376&Line=Directorate,%20Thiruvananthapuram&count=12&dat=07/10/2016[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-08. Retrieved 2016-10-09.