Jump to content

ചിയാങ് റായ് പ്രവിശ്യ

Coordinates: 19°54′N 99°49′E / 19.900°N 99.817°E / 19.900; 99.817
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിയാങ് റായ്
เชียงราย
ᨩ᩠ᨿᨦᩁᩣ᩠ᨿ
จังหวัดเชียงราย · ᨧᩢ᩠ᨦᩉ᩠ᩅᩢᨯᨩ᩠ᨿᨦᩁᩣ᩠ᨿ
ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ നിന്ന് താഴേക്ക്: കിംഗ് മംഗ്രായി ഇൻ്റർസെക്ഷൻ, ചിയാങ് റായ് ക്ലോക്ക് ടവർ, വാട്ട് ഫ്രാ കീവ്, വാട്ട് ഫ്രാ സിംഗ്, വാട്ട് റോങ് ഖുൻ, വാട്ട് റോങ് സ്യൂയ ടെൻ, ഡോയി തുങ് റോയൽ വില്ല, ഫു ചി ഫാ
പതാക ചിയാങ് റായ്
Motto(s): 
"เหนือสุดในสยาม ชายแดนสามแผ่นดิน ถิ่นวัฒนธรรมล้านนา ล้ำค่าพระธาตุดอยตุง"
("Northernmost of Siam, Border of three nations, Home of Lan Na culture. The precious Wat Phra That Doi Tung.")
   Chiang Rai in    Thailand
Coordinates: 19°54′N 99°49′E / 19.900°N 99.817°E / 19.900; 99.817
Capitalചിയാങ് റായ്
സർക്കാർ
 • GovernorPasakorn Boonyalak (since October 2021)
വിസ്തീർണ്ണം
 • ആകെ
11,503 ച.കി.മീ. (4,441 ച മൈ)
 • റാങ്ക്Ranked 12th
ജനസംഖ്യ
 (2019)[2]
 • ആകെ
12,98,304
 • റാങ്ക്Ranked 15th
 • ജനസാന്ദ്രത113/ച.കി.മീ. (290/ച മൈ)
  •സാന്ദ്രതാ റാങ്ക്Ranked 45th
Human Achievement Index
 • HAI (2022)0.6307 "low"
Ranked 52nd
GDP
 • Totalbaht 104 billion
(US$3.6 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
57xxx
Calling code052 & 053
ISO 3166 കോഡ്TH-57
Vehicle registrationเชียงราย
Accession into Kingdom of Siam1910
Accession into Kingdom of Thailand1932
വെബ്സൈറ്റ്www.chiangrai.go.th

ചിയാങ് റായ് തായ്‌ലൻഡിൻ്റെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നാണ്. തായ്‌ലൻഡിൻ്റെ വടക്കേ അറ്റത്തുള്ള പ്രവിശ്യയായ ഇത് വടക്കൻ തായ്‌ലൻഡിലാണ് സ്ഥിതിചെയ്യുന്നത്. വടക്ക് മ്യാൻമറിലെ ഷാൻ സംസ്ഥാനം, കിഴക്ക് ലാവോസിലെ ബോകിയോ പ്രവിശ്യ, തെക്ക് ഫയാവോ, തെക്ക് പടിഞ്ഞാറ് ലാംപാങ്, പടിഞ്ഞാറ് ചിയാങ് മായ് എന്നിവയാണ് ഇതിൻറെ അതിർത്തികൾ. മെകോംഗ് നദിക്ക് കുറുകെയുള്ള ഒരു ഹൈവേ പാലമായ ഫോർത്ത് തായ്-ലാവോ ഫ്രണ്ട്‌ഷിപ്പ്പാലം പ്രവിശ്യയെ ലാവോസിലെ ഹൗയ്‌ക്‌സെ നഗരവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

പ്രവിശ്യയുടെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 580 മീറ്റർ (1,903 അടി) ആണ്. തായ്‌ലൻഡ്, ലാവോസ്, ബർമ്മ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന സുവർണ്ണ ത്രികോണത്തിൻ്റെ ഭാഗമായ പ്രവിശ്യയുടെ വടക്കുഭാഗം കാപ്പി, പൈനാപ്പിൾ, തെങ്ങ്, വാഴത്തോട്ടങ്ങൾ എന്നീ കാർഷിക വിളകളാൽ സമ്പന്നമാകുന്നതിനു അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തു നടന്നിരുന്നതിനാൽ സുരക്ഷിതമല്ലായിരുന്നു. മെകോങ് നദി ലാവോസുമായുള്ള അതിർത്തി രൂപപ്പെടുത്തുന്നുമ്പോൾ മായെ സായി, റുവാക്ക് നദികൾ ബർമ്മയുമായുള്ള അതിർത്തി സൃഷ്ടിക്കുന്നു. ചിയാങ് റായ് പട്ടണത്തിലൂടെ കോക്ക് നദിയും അതിൻ്റെ തെക്കുഭാഗത്തുകൂടി കോക്കിൻ്റെ പോഷകനദിയായ ലാവോ നദിയും ഒഴുകുന്നു.

പ്രവിശ്യയുടെ കിഴക്കൻ ഭാഗം താരതമ്യേന പരന്ന നദീതടങ്ങളാൽ സമ്പന്നമായിരിക്കുമ്പോൾ, പടിഞ്ഞാറ് ഖുൻ ടാൻ പർവതനിര, ഫി പാൻ നാം പർവതനിര, വടക്ക് ഡെയ്ൻ ലാവോ പർവതനിര എന്നിവ ഉൾപ്പെടുന്ന പ്രവിശ്യയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങൾ തായ് പർവതനിരകളുടെ മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ഭാഗം അല്ലെങ്കിലും, 1,389-മീറ്റർ (4,557 അടി) ഉയരമുള്ള ഡോയി തുങ് (ഫ്ലാഗ് ഹിൽ) ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഭൂപ്രകൃതി സവിശേഷതയാണ്. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ബുദ്ധക്ഷേത്രമായ വാട്ട് ഫ്രാ ദാറ്റ് ഡോയി ചോം തോങ് ചരിത്രരേഖകൾ അനുസരിച്ച്, 911 കാലഘട്ടത്തിലേതാണ്. പരേതയായ രാജമാതാവ് സോംദേജ് ഫ്രാ ശ്രീനഗരീന്ദ്രയുടെ (രാമ IX ൻറെ രാജാവിൻ്റെ മാതാവ്) മുൻ വസതിയായ ഡോയ് തുങ് റോയൽ വില്ല ഇതിന് സമീപത്താണ്. രാജമാതാവിൻറെ പ്രവർത്തനങ്ങൾ കുന്നുകൾ വീണ്ടും വനവൽക്കരിക്കപ്പെടുന്നതിനും കറുപ്പ് പോപ്പികൾ വളർത്തിയിരുന്ന മലയോര ഗോത്രവർഗ്ഗക്കാർ കാപ്പി, വാഴ, തെങ്ങ്, പൈനാപ്പിൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിളകളിലേക്ക് വഴിമാറുന്നതിനും കാരണമായി. പ്രവിശ്യയിലെ മൊത്തം വനമേഖല 4,585 ചതുരശ്ര കിലോമീറ്റർ (1,770 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 39.9 ശതമാനമാണ്.

ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

പ്രവിശ്യയിലെ ഏഴ് ദേശീയോദ്യാനങ്ങൾ മറ്റൊരു ദേശീയോദ്യാനത്തോടൊപ്പം ചേർന്ന് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 15-ൽ രൂപീകരിക്കുന്നു.

  • ഡോയി ലുവാങ് ദേശീയോദ്യാനം, 1,169 ചതുരശ്ര കിലോമീറ്റർ (451 ചതുരശ്ര മൈൽ)[5]:61
  • ലാം നാം കോക്ക് ദേശീയോദ്യാനം, 587 ചതുരശ്ര കിലോമീറ്റർ (227 ചതുരശ്ര മൈൽ)[6]:18
  • മായെ പ്യൂം ദേശീയോദ്യാനം, 351ചതുരശ്ര കിലോമീറ്റർ (136 ചതുരശ്ര മൈൽ)[7]:120
  • ഫു സാങ് ദേശീയോദ്യാനം, 285 ചതുരശ്ര കിലോമീറ്റർ (110 ചതുരശ്ര മൈൽ)[8]:98
  • ഖുൻ ചായെ ദേശീയോദ്യാനം, 270 ചതുരശ്ര കിലോമീറ്റർ (100 ചതുരശ്ര മൈൽ)[9]:80
  • ഫു ചി ഫാ ദേശീയോദ്യാനം, 93 ചതുരശ്ര കിലോമീറ്റർ (36 ചതുരശ്ര മൈൽ)[10]:21
  • താം ലുവാങ്-ഖുൻ നാം നാങ് നോൺ ദേശീയോദ്യാനം, 19 ചതുരശ്ര കിലോമീറ്റർ (7.3 ചതുരശ്ര മൈൽ)[11]:7

ചരിത്രം

[തിരുത്തുക]

1262-ലാണ് ചിയാങ് റായ് സ്ഥാപിതമായത്. ഏഴാം നൂറ്റാണ്ട് മുതൽ ജനവാസമുണ്ടായിരുന്ന ചിയാങ് റായി പതിമൂന്നാം നൂറ്റാണ്ടിൽ ലന്ന രാജ്യത്തിൻ്റെ കേന്ദ്രമായി മാറി. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്ന ഈ പ്രദേശം 1786 വരെ ബർമ്മക്കാർ കൈവശപ്പെടുത്തിയിരുന്നു. ലാവോസിൻ്റെയും ബർമ്മയുടെയും അതിർത്തിയിലുള്ള ചിയാങ് റായ് പ്രവിശ്യയിലെ സുവർണ്ണ ത്രികോണം ഒരു കാലത്ത് കറുപ്പ് ഉൽപാദനത്തിൻ്റെ കേന്ദ്രമായിരുന്നു.

നൂറ്റാണ്ടുകളോളം ലന്ന രാജ്യത്തിൻ്റെ ഭാഗമായിരുന്ന ചിയാങ് റായ് 1910-ൽ ഒരു പ്രവിശ്യയായി. ലന്ന രാജ്യം തായ്‌ലൻഡുമായി സംയോജിപ്പിച്ചതിനുശേഷം, ഇത് ഒരു സ്വയംഭരണ പ്രദേശമായി തുടരുകയും അങ്ങനെ ചിയാങ് റായി പ്രദേശം ചിയാങ് മായിൽ നിന്ന് ഭരിക്കുകയും ചെയ്തു.

ചിയാങ് റായ് പ്രവിശ്യ മ്യാൻമറിൽ (ബർമ) നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളുടെ ഒരു ട്രാൻസിറ്റ് പോയിൻ്റാണ്. കാഞ്ചനബുരി പ്രവിശ്യയിലെ സങ്ഖ്ലാബുരി ജില്ലയിൽ നിന്നാണ് അവരെ അവിടെ എത്തിക്കുന്നത്.[12]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

ജനസംഖ്യയിൽ ഭൂരിഭാഗവും ഖം മുവാങ് ഭാഷ സംസാരിക്കുന്ന തായ് വംശജരാണെങ്കിലും 12.5% ​​മലയോര ഗോത്രങ്ങളിൽ നിന്നുള്ളവരാണ്. വടക്കൻ പ്രവിശ്യകളിൽ ഗണ്യമായ ന്യൂനപക്ഷ വഭാഗങ്ങളുണ്ട്. ഈ മേഖലയിൽ, പ്രത്യേകിച്ച് ശാന്തിഖിരിയിൽ സ്ഥിരതാമസമാക്കിയ കുമിൻതാങ് സൈനികരുടെ പിൻഗാമികളായ ഒരു ചെറിയ വിഭാഗം ചൈനീസ് വംശജരും ഇവിടെയുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  2. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 26{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  6. "ข้อมูลพื้นที่อุทยานแห่งชาติ (เตรียมการ) 22 แห่ง" [Information of 22 National Parks Areas (Preparation)]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  7. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  8. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  9. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  10. "ข้อมูลพื้นที่อุทยานแห่งชาติ (เตรียมการ) 22 แห่ง" [Information of 22 National Parks Areas (Preparation)]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  11. "ข้อมูลพื้นที่อุทยานแห่งชาติ (เตรียมการ) 22 แห่ง" [Information of 22 National Parks Areas (Preparation)]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  12. "Putrajaya's migrant deluge woes", The Star, Kuala Lumpur, Malaysia, 13 May 2015, http://www.thestar.com.my/News/Nation/2015/05/13/Putrajayas-migrant-deluge-woes-Emergency-meetings-held-to-find-solutions/
"https://ml.wikipedia.org/w/index.php?title=ചിയാങ്_റായ്_പ്രവിശ്യ&oldid=4135453" എന്ന താളിൽനിന്ന് ശേഖരിച്ചത്