ചില്ലി ഗ്രനേഡ്
ഇന്ത്യൻ സായുധ സേനയുടെ ഉപയോഗത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ ഇന്ത്യൻ സൈനിക ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു തരം മാരകമല്ലാത്ത ആയുധമാണ് ചില്ലി ഗ്രനേഡ്.[1] [2] ആയുധം കണ്ണീർ വാതകത്തിന് സമാനമാണ്.[3] ജമ്മു കശ്മീരിലെ ജനക്കൂട്ട നിയന്ത്രണത്തിനായി നിലവിൽ "സിവിലിയൻ വേരിയന്റുകൾ" ഉപയോഗിക്കുന്നു.
ചുവന്ന മുളക്, ഭൂട്ട് ജോലോക്കിയ, എന്നിവയാണ് ആയുധ രൂപത്തിൽ ഈ ഗ്രനേഡുകളിൽ ഉപയോഗിക്കുന്നത്. ഈ ആയുധം ചർമ്മത്തേയും കണ്ണുകളേയും മാരകമായി പ്രകോപിപ്പിക്കുന്നതും കഠിനമായ മണമുള്ളതുമായ മിശ്രിതം പുറപ്പെടുവിക്കുന്നു. ഇതിൽ ഉപയോഗിക്കുന്ന "ഭൂട്ട് ജോലോക്കിയ" അല്ലെങ്കിൽ "ഗോസ്റ്റ് ചില്ലി" ലോകത്തിലെ ഏറ്റവും തീവ്രസ്വഭാവമുള്ള മുളകായി മുൻപ് ഗിന്നസ് റെക്കോർഡ് അംഗീകരിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റ് രണ്ട് മുളക് ഇനങ്ങളായ കരോലിന റീപ്പർ, ട്രിനിഡാഡ് മോറുഗ സ്കോർപിയോൺ എന്നിവ അതിനെമറികടന്നു.[4] ഒരു ഭട്ട് ജോലോക്കിയ 1,000,000 സ്കോവിൽ യൂണിറ്റുകളാണ് .
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Indian military to weaponize world's hottest chili - Yahoo! News". Web.archive.org. 2010-03-23. Archived from the original on 2010-03-24. Retrieved 2011-11-04.
- ↑ Singh, Rahul (15 August 2016). "Army backs pepper shots, chilli grenades over pellet guns in Kashmir". Hindustan Times. Archived from the original on 30 June 2018. Retrieved 2018-12-31.
- ↑ Hussain, Wasbir (23 March 2010). "India's Military Weaponizes World's Hottest Chili". Discovery News. Archived from the original on 25 March 2010.
- ↑ "Hottest chilli pepper". Guinness World Records (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-12-31.