ചുനങ്ങാട് കുഞ്ഞിക്കാവമ്മ
ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ചുനങ്ങാട് കുഞ്ഞിക്കാവമ്മ (1894–1974). 1938 ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ ആദ്യ വനിതാ പ്രസിഡന്റും ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് (പിന്നീട് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്നു) അപ്പോൾ സെക്രട്ടറിയുമായിരുന്നു.
ജീവിതം
[തിരുത്തുക]പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ചുനങ്ങാടിലെ ഒരു പ്രമുഖ നായർ കുടുംബത്തിലെ അംഗമായിരുന്നു ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചു.[1].
1894 മാർച്ചിൽ ചുനങ്ങാട്ട് അമ്മുണ്ണി അമ്മയുടെയും ധർമ്മോത്ത് പണിക്കരുടെയും അഞ്ചാമത്തെ കുട്ടിയായി ശ്രീമതി. കുഞ്ഞിക്കാവമ്മ ജനിച്ചു. ചുനങ്ങട്ട് യു. പി സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് പാസായി.1911-ൽ പുരോഗമന ചിന്തകനായിരുന്ന മതിലകത്ത് വെള്ളിത്തൊടിയിൽ മാധവ മേനോനെ വിവാഹം കഴിക്കുകയും പിന്നീട് മഹാത്മാഗാന്ധിയുടെ അനുയായിയായിത്തീരുകയും ചെയ്തു.വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ച അവർക്ക് ഒരു മകളും രണ്ട് ആൺമക്കളുമുണ്ടായിരുന്നു. തീക്ഷ്ണമായ വായനക്കാരിയായ അവർ ദേശീയ പ്രസ്ഥാനത്തിലെ മഹാനായ നേതാക്കളുടെ രചനകളിലൂടെ ഇന്ത്യയുടെ വിദേശ ആധിപത്യത്തെക്കുറിച്ച് വളരെയധികം മനസ്സിലാക്കി. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലേക്ക് ഇറങ്ങാൻ തന്റെ പ്രമുഖ കുടുംബത്തിന്റെ എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു.
അവലംബം
[തിരുത്തുക](Based on the articles of Mr. Pirappancode Susheelan published in Veekshanam, 4 August 1975, Keralabhushanam, 3 August 1975 and Vanitha).