ചുള്ളിക്കണ്ടൽ
ചുള്ളിക്കണ്ടൽ | |
---|---|
ചുള്ളിക്കണ്ടലിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. ilicifolius
|
Binomial name | |
Acanthus ilicifolius | |
Synonyms | |
|
അക്കാന്തേസീ കുടുംബത്തില്പ്പെട്ട ഒരു കണ്ടൽ സസ്യമാണ് ചുള്ളിക്കണ്ടൽ. ശാസ്ത്രീയനാമം: അക്കാന്തസ് ഇലിസിഫോളിയസ. പ്രാദേശികമായി ചക്കരമുള്ള്, ഉപ്പുചുള്ളി, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്.അഴിമുഖത്തും നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും മറ്റ് കണ്ടൽ വൃക്ഷങ്ങളോടൊപ്പം വളരുന്നു.[1]
സവിശേഷതകൾ
[തിരുത്തുക]ഏറെ പൊക്കം വയ്ക്കാത്ത മുൾച്ചെടിയാണ് ചുള്ളിക്കണ്ടൽ. ഇലയുടെ വശങ്ങളിൽ അര ഡ്സനോളം മുള്ളുകൾ ഉണ്ടാവും. മുറിവേൽക്കാതെ ചുള്ളിക്കണ്ടൽ കാടിലേക്കു കടന്നു കയറുക പ്രയാസമാണ്. പൂക്കൾക്ക് ഭംഗിയുള്ള നീല നിറമാണ്. പൂക്കൾ ഏറെക്കാലം കൊഴിയാതെ നിൽക്കും. ഫെബ്രുവരി മുതൽ സെപ്തംബർ വരെയാണ് പൂക്കാലം.
ഉപയോഗ്യത
[തിരുത്തുക]പല രാജ്യങ്ങളിലും ചുള്ളിക്കണ്ടൽ ഔഷധപ്രാധാന്യമുള്ള ഒരു സസ്യമായി കരുതപ്പെടുന്നു. കായ രക്തശുദ്ധിക്കും പൊള്ളലിനും ലേപനമായി ഉപയോഗിക്കുന്നു. ഇല വാതസംബന്ധിയായ അസുഖങ്ങൾക്ക് നല്ല ഔഷധമാണെന്നു കരുതപ്പെടുന്നു.
-
ചുള്ളിക്കണ്ടൽ
-
കായ
-
പൂവ്