Jump to content

ചുഴലി ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുഴലി ഭഗവതി ക്ഷേത്രം
പേരുകൾ
മറ്റു പേരുകൾ:ചുഴലി ഭഗവതി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭഗവതി
വാസ്തുശൈലി:പരമ്പരാഗത കേരള ക്ഷേത്ര വാസ്തു
ചുഴലി ഭഗവതി ക്ഷേത്രം

ഐതിഹ്യം

[തിരുത്തുക]

ഹൈന്ദവ ആരാധനാമൂർത്തികളായ ശാക്തേയ ദേവതകളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ആദിപരാശക്തിയെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. ശ്രീഭഗവതി/ ലക്ഷ്മിഭഗവതി, ദുർഗ്ഗാഭഗവതി, ഭദ്രാഭഗവതി/ കുരുംബാഭഗവതി/ കാളീഭഗവതി, ഭുവനേശ്വരി തുടങ്ങി പരാശക്തിയുടെ വിവിധ ഭാവങ്ങളെയും ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നു. ഐശ്വര്യം പ്രദാനം ചെയ്യുന്നവൾ എന്നൊരർഥവും ഭഗവതി എന്ന പദത്തിനുണ്ട്. ഭഗവാൻ എന്ന വാക്കിന്റെ സ്ത്രീലിംഗമായിട്ടും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷ്: Bhagavati. പുരാണ ഗ്രന്ഥങ്ങളായ "ഭഗവതീപുരാണം, ദേവീഭാഗവതം, ദേവീമാഹാത്മ്യം" തുടങ്ങിയവയിൽ ഭഗവതിയുടെ മാഹാത്മ്യകഥകൾ ആണ് വർണ്ണിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്[അവലംബം ആവശ്യമാണ്].

ചരിത്രം

[തിരുത്തുക]

അതിപുരാതനകാലം മുതൽക്കേ അമ്മദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. പ്രകൃതിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊർവരതയും ജലവും മറ്റും ദേവീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതന കാലത്ത് സ്ത്രീ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. സ്ത്രീ ആണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് ശാക്തേയർ കാളിയെ ആരാധിച്ചത്‌. ഭഗവതി മാതൃത്വം, ശക്തി, ഭൂമി, സ്നേഹം, സം‍രക്ഷണം, ഐശ്വര്യം, വിദ്യ എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുഴലി_ഭഗവതി_ക്ഷേത്രം&oldid=3715622" എന്ന താളിൽനിന്ന് ശേഖരിച്ചത്