ചുവന്ന പാത (ദില്ലി മെട്രോ)
ദൃശ്യരൂപം
(ചുവന്ന പാത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുവന്ന പാത | |
---|---|
അടിസ്ഥാനവിവരം | |
സംവിധാനം | Delhi Metro |
സ്ഥാനം | Delhi |
തുടക്കം | Dilshad Garden (east) |
ഒടുക്കം | Rithala (west) |
നിലയങ്ങൾ | 21 |
പ്രതിദിനം യാത്രക്കാർ | 6 million [അവലംബം ആവശ്യമാണ്] |
പ്രവർത്തനം | |
പ്രാരംഭം | December 25, 2002 |
പ്രവർത്തകർ | Delhi Metro Rail Corporation |
മേഖല | At-grade, underground, and elevated |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 25.15 km |
പാതയുടെ ഗേജ് | Indian gauge |
വൈദ്യുതീകൃതം | 25 kV 50 Hz AC through overhead catenary |
ദില്ലി മെട്രോയുടെ ആദ്യത്തെ പാതയാണ് ചുവന്ന പാത. 21 നിലയങ്ങളും 25.5 കിലോമീറ്റർ നീളവും ഉള്ള ഈ പാതയുടെ ആദ്യഘട്ടം (ശഹ്ദാര - തീസ് ഹസാരി) 2002 ഡിസംബർ 25-ആം തിയതി ഉദ്ഘാടനം ചെയ്തു. പിന്നീട് കിഴക്ക് ദിൽഷദ് ഗാർഡൻസ് മുതൽ പടിഞ്ഞാറ് റിതാല വരെ നീട്ടി.[1] ദില്ലിയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളെ വടക്കുകിഴക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ദിൽഷദ് ഗാർഡൻസ്, ശഹ്ദാര (ശഹ്ദാര തീവണ്ടി നിലയം), കശ്മീരി ഗേറ്റ് (മഞ്ഞ പാത, വയലറ്റ് പാത), ഇന്ദർലൊക് (പച്ച പാത), റിതാല എന്നിവയാണ് പ്രധാന നിലയങൾ. ബ്രോഡ് ഗേജാണ് പാളങ്ങൾ.