പച്ച പാത (ദില്ലി മെട്രോ)
പച്ച പാത | |
---|---|
അടിസ്ഥാനവിവരം | |
സംവിധാനം | Delhi Metro |
അവസ്ഥ | Fully Operational |
തുടക്കം | Mundka |
ഒടുക്കം | Kirti Nagar/Inderlok |
നിലയങ്ങൾ | 17 |
പ്രതിദിനം യാത്രക്കാർ | 4.5 million |
പ്രവർത്തനം | |
പ്രാരംഭം | April 2010[1] |
ഉടമ | Mangu Singh |
പ്രവർത്തകർ | Delhi Metro Rail Corporation |
മേഖല | Elevated |
റോളിങ്ങ് സ്റ്റോക്ക് | Mitsubishi-ROTEM-BEML Standard gauge |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 18.46 km |
പാതയുടെ ഗേജ് | 1,435 mm (4 ft 8 1⁄2 in) standard gauge |
വൈദ്യുതീകൃതം | 25 kV, 50 Hz AC through overhead catenary |
ദില്ലി മെട്രോയുടെ നാലാമത്തെ പാതയും ആദ്യ സ്റ്റാൻഡേർഡ് ഗേജ് പാതയുമാണ് പച്ച പാത. 17 നിലയങ്ങളും 18.46 കിലോമീറ്റർ നീളവും ഉള്ള ഈ പാതയുടെ ആദ്യഘട്ടം (ഇന്ദർലോക് - മുന്ദ്കാ) 2010 ഏപ്രിൽ 3-ആം തിയതി ഉദ്ഘാടനം ചെയ്തു.[2] പിന്നീട് കിഴക്ക് കീർത്തി നഗർ (നീല പാത, കീർത്തി നഗർ തീവണ്ടി നിലയം) വരെ നീട്ടി. ഭാവിയിൽ ഹരിയാനയിലെ ബഹദൂർഗാർ വരെ നീട്ടാനും പദ്ധതിയുണ്ട്. ഈ പാത ദില്ലിയുടെ പടിഞ്ഞാറൻ ഭാഗങ്ങളെ കേന്ദ്ര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. മുന്ദ്കാ, നങ്ലോയ് തീവണ്ടി നിലയം, അശോക് പാർക് മെയിൻ, ഇന്ദർലോക് (ചുവന്ന പാത) എന്നിവയാണ് പ്രധാന നിലയങൾ. അശോക് പാർക്കിൽനിന്നും സത്ഗുരു രാംസിംഗ് മാർഗ് (പട്ടേൽ നഗർ തീവണ്ടി നിലയം) വഴി കീർത്തി നഗറിലേക്ക് ഒരു ബ്രാഞ്ച് പാതയുമണ്ട്. 2.9 മീറ്ററാണ് തീവണ്ടികളുടെ വീതി.[3] (മറ്റ് ദില്ലി മെട്രോ തീവണ്ടികളുടെ വീതി 3.2 മീറ്ററും സാധാരണ തീവണ്ടികളുടെ വീതി 3.66 മീറ്ററുമാണ്.)