Jump to content

ചുവപ്പുനാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർശനമായ ഔപചാരിക നിയമങ്ങൾ മൂലം തീരുമാനമെടുക്കുന്നതിലോ നടപടികൾ കൈക്കൊള്ളുന്നതിലോ ഉണ്ടാവുന്ന കാലതാമസത്തെ പരിഹാസോക്തിയോടെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്‌ ചുവപ്പുനാട. പൊതുവിൽ സർക്കാർ സ്ഥാപങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഈ പദം ഉയർന്നു വരാറുള്ളത്. എങ്കിലും മറ്റു സംഘടനകളായ കോർപറേഷനുകൾ പോലുള്ളവയ്ക്കും ഇത് ബാധകമാണ്‌. അനാവശ്യമായ കടലാസുജോലികൾ,ആവശ്യമില്ലാത്ത അനുമതിയും മറ്റും നേടിയെടുക്കേണ്ടി വരിക, നിരവധി ആളുകളുടെ അനുമതിയും അംഗീകാരങ്ങളും ആവശ്യമായി വരിക എന്നിവയിലൂടെ ഒരു കാര്യത്തെ കൂടുതൽ ദുഷ്കരമാക്കുകയും അതിന്റെ പ്രവർത്തന വേഗം കുറയാനിടയാവുകയും ചെയ്യുക എന്നതാണ്‌ ചുവപ്പുനാടയുടെ പരിണതഫലം.

ചരിത്രം

[തിരുത്തുക]

ഈ പദത്തിന്റെ ഉത്ഭവം എങ്ങനെയെന്നത് വ്യക്തമല്ല. പക്ഷേ 16-ആം നൂറ്റാണ്ടിൽ ഇത് ചരിത്രരേഖകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കാതറിൻ ഓഫ് ആർഗണെ, പോപ്പ് ക്ലെമന്റ് ഏഴാമൻ വിവാഹമോചനം നടത്തിയതിന്റെ പേരിൽ ഹെൻറി എട്ടാമൻ ചില കടുത്ത പരാതികൾ നൽകി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഏകദേശം 80 നിവേദനങ്ങൾ അദ്ദേഹം പോപ്പ് ക്ലമെന്റിന്റെ പേരിൽ ചുമത്തി. കർഥിനാൾ വൊൾസെയിൽ നിന്നും മറ്റു ചിലരിൽ നിന്നുമായി ശേഖരിക്കപ്പെട്ട ഈ നിവേദനങ്ങളുടെ ഒരു ചിത്രം വത്തിക്കാൻ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഈമൺ ഡുഫ്ഫിയുടെ "പാപികളും പുണ്യാളന്മാരും -പോപ്പുമാരുടെ ഒരു ചരിത്രം" എന്ന ഗ്രന്ഥത്തിന്റെ 106-ആം താളിൽ ഇതു കാണാം. രേഖകളുടെ കൂമ്പാരം ,ഓരോന്നും മുദ്രണം ചെയ്ത് , ചുവപ്പു നാടകൾകൊണ്ട് ബന്ധിപ്പിച്ച് (അന്നത്തെ നിയമം അങ്ങനെയായിരുന്നു) യഥർത്ഥ രൂപത്തിൽ അടുക്കിവെച്ചതായി കാണാൻ കഴിയും.

ഈ നിയമം 17-ആം നുറ്റാണ്ടിലും 18-ആം നുറ്റാണ്ടിലും തുടർന്നു. തോമസ് കാർലൈന്‌ മുമ്പ് ചാൾസ് ഡിക്കൻസ് ആണ്‌ ഈ പദം ആദ്യമായി ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതെങ്കിലും[1] ഔദ്യോഗിക രേഖകൾ ചുവപ്പുനാടയിൽ ബന്ധിച്ച് സൂക്ഷിക്കുന്ന ഇംഗ്ലീഷ് പതിവിനെ, തോമസ് കാർലൈൻ ആണ്‌ തന്റെ എഴുത്തിലൂടെ ഉദ്യോഗസ്ഥവിഭാഗത്തിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ച് പ്രചാരം നൽകിയത്.

അവലംബം

[തിരുത്തുക]
  1. p.1152, Brewer's Dictionary of Phrase & Fable, 17th Edition; Revised by J Ayto, 2005

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുവപ്പുനാട&oldid=3822853" എന്ന താളിൽനിന്ന് ശേഖരിച്ചത്