ചുവർച്ചിത്രങ്ങൾ
ദൃശ്യരൂപം
ആരാധനാലയങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുമരുകളിൽ പ്രകൃതിദത്ത ചായങ്ങളുപയോഗിച്ചു വരച്ചിട്ടുള്ള ചിത്രങ്ങളാണ് ചുവർച്ചിത്രങ്ങൾ.
ചുവർച്ചിത്രങ്ങൾക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ
[തിരുത്തുക]- മനയോല
- കോലരക്ക്
- ചായില്യം,
- അമരിനീലം
- കടുക്ക
- വിവിധതരം ഇലകൾ
- ധാതുമണൽ
മേൽപ്പറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് വളരെ സവിശേഷമായ ശൈലിയിൽ കുമ്മായം പൂശിയ ചുമരിലാണ് ഇവ വരക്കാറ്. ദേവീ ദേവന്മാരുടെ ചിത്രങ്ങളും പുരാണ കഥാരംഗങ്ങളുടെ ആഖ്യാനങ്ങളുമാണ് ചുവർ ച്ചിത്രങ്ങളുടെ വിഷയങ്ങൾ.
പ്രസിദ്ധമായ ചുവർച്ചിത്രങ്ങളുള്ള കേരളത്തിലെ ചില ക്ഷേത്രങ്ങളും കൊട്ടാരങ്ങളും
[തിരുത്തുക]- പനയനാർക്കാവ് ക്ഷേത്രം
- മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രം
- ഏറ്റുമാനൂർ ക്ഷേത്രം
- കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പുണ്ഡരീകപുരം ക്ഷേത്രം
- പദ്മനാഭപുരം കൊട്ടാരത്തിലെ മഹാവിഷ്‌ണു, പൂതനാമോക്ഷം, ബകവധം, കാളിയമർദ്ദനം, ശ്രീരാമപട്ടാഭിഷേകം എന്നീ ചിത്രങ്ങൾ.
- മട്ടാഞ്ചേരി കൊട്ടാരം
പ്രസിദ്ധ ചുവർച്ചിത്രങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ
[തിരുത്തുക]- കണ്ണൂർ, കൊരട്ടി, എറണാകുളം ജില്ലയിലെ അകപ്പറമ്പ്, ആലപ്പുഴ ജില്ലയിലെ ചേപ്പാട് എന്നീ ക്രിസ്തീയ പള്ളികൾ.
- കോട്ടയം പള്ളിയിലെ ക്രിസ്തുവിന്റെ തിരുവത്താഴം പ്രമേയമായ ചുവർചിത്രം.
- കാഞ്ഞൂർ പള്ളിയിലെ ചുവർചിത്രത്തിൽ ടിപ്പുവിന്റെ പടയോട്ടം ചിത്രീകരിച്ചിട്ടുണ്ട്.
ഗുരുവായൂരിലും ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലും ചുവർചിത്രരചനയ്ക്ക് പരിശീലനം നൽകിവരുന്നു.(AD-2019) [1]
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ 346)