Jump to content

ചൂരിക്കാടൻ കൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂരിക്കാടൻ കൃഷ്ണൻ നായർ
ചൂരിക്കാടൻ കൃഷ്ണൻ നായർ
ജനനം
കൃഷ്ണൻ
മരണം
കണ്ണൂർ
ദേശീയതഇന്ത്യൻ
തൊഴിൽരാഷ്ട്രീയ പ്രവർത്തകൻ
അറിയപ്പെടുന്നത്കയ്യൂർ സമരം

വടക്കേ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രീയപ്രവർത്തകനായിരുന്നു ചൂരിക്കാടൻ കൃഷ്ണൻ നായർ [1]. കയ്യൂർ സമര നേതാക്കളിൽ ഒരാളായിരുന്നു. കയ്യൂർ സമരത്തിലെ 32-ാം പ്രതിയായിരുന്നു ഇദ്ദേഹം. മറ്റ് പ്രധാനപ്രതികളെ വധശിക്ഷക്ക് ഇരയാക്കിയപ്പോൾ പ്രായപൂർത്തിയെത്താത്തതു മൂലം കൃഷ്ണൻനായർ കൊലക്കയറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.[2] തന്റെ 78 ആം വയസ്സിൽ, 2001 ഫെബ്രുവരി മാസം ഏഴാം തീയതി ബുധനാഴ്ച പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.

കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ കൃഷ്ണൻനായർ പിന്നീട് കമ്യൂണിസ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു. 1964ൽ കമ്യൂണിസ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സിപിഐയിൽ തുടർന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചൂരിക്കാടൻ_കൃഷ്ണൻ_നായർ&oldid=3760666" എന്ന താളിൽനിന്ന് ശേഖരിച്ചത്