ചെങ്കണ്ണൻ കുട്ടുറുവൻ
ചെങ്കണ്ണൻ കുട്ടുറുവൻ | |
---|---|
at Bharatpur, Rajasthan, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. zeylanicus
|
Binomial name | |
Psilopogon zeylanicus (Gmelin, 1788)
| |
Synonyms | |
Megalaima zeylanica |
ചെങ്കണ്ണൻ കുട്ടുറുവൻ[2] [3][4][5] അഥവാ സിലോൺ കുട്ടുറുവന്റെ[2] ശാസ്ത്രീയ നാമം Psilopogon zeylanicus ഇംഗ്ലീഷിൽ Brown-headed Barbet അല്ലെങ്കില്‍ Large Green Barbet എന്നുമാണ്. ഏഷ്യയിൽ കണ്ടു വരുന്ന ഒരു ബാർബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാർബെറ്റ് എന്ന പേർ കിട്ടിയത്.
ഈ കുട്ടുറുവൻ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.
രൂപവിവരണം
[തിരുത്തുക]വലിപ്പം 27 സെ.മീറ്ററാൺ. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്‍ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവൻ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്.
ഭക്ഷണം
[തിരുത്തുക]പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയും ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുന്നു.
പ്രജനനം
[തിരുത്തുക]മരപ്പൊത്തുകളിൽ കൂടുണ്ടാക്കി, രണ്ടോ നാലോ മുട്ടകളിടുന്നു. പൂവനും പിടയും മാറി മാറി മുട്ടകള്‍ക്ക് അടയിരിക്കും.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
- ↑ BirdLife International (2012). "Psilopogon zeylanicus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ 2.0 2.1 J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 500. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)