Jump to content

ചെമ്പഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് ചെമ്പഞ്ചേരി.പട്ടിക വർഗ്ഗക്കാരായ മലവേട്ടുവരും മാവിലരുമാണ് കൂടുതലായും വസിക്കുന്നത്.ക്രിസ്തു മത വിശ്വാസികളാണ് മറ്റൊരു വിഭാഗം.മലയോര മേഖലയായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയും കൂലിപ്പണിയുമാണ്.അവികസിത പ്രദേശമായ ചെമ്പഞ്ചേരിയിൽ ആവശ്യത്തിനുള്ള റോ‍‍ഡ് ,കുടിവെള്ളം എന്നീ സൗകര്യങ്ങൾ പരിമിതമാണ്.ബളാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലാണ് കുട്ടികൾ പ്രധാനമായും പഠിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ചെമ്പഞ്ചേരി&oldid=3944075" എന്ന താളിൽനിന്ന് ശേഖരിച്ചത്