ചെമ്പരത്തി ചായ
![](http://upload.wikimedia.org/wikipedia/commons/thumb/3/3c/Hibiscus_tea.jpg/220px-Hibiscus_tea.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/9/9f/Driedhibiscus.jpg/220px-Driedhibiscus.jpg)
ചെമ്പരത്തി ചായ ഒരു പ്രത്യേക തരം ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു.
സവിശേഷതകൾ
[തിരുത്തുക]അതിന് പുളിരുചിയാണ്. പലപ്പോഴും പഞ്ചസാര മധുരത്തിനായി ചേർത്തുപയോഗിക്കുന്നു. ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. പാരമ്പര്യമായി ശക്തികുറഞ്ഞ ഒരു ഔഷധമായി കരുതിവരുന്നു. പടിഞ്ഞാറൻ സുഡാനിൽ വളരുന്ന കയ്പ്പുരസമുള്ള വെളുത്ത ചെമ്പരത്തി ചായ ആചാരപരമായി അതിഥികളെ സൽക്കരിക്കാനായി ഉപയോഗിക്കുന്നു. ചെമ്പരത്തി ചായയിൽ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെല്ഫിനിഡിൻ, തുടങ്ങിയ flavonoid ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിക്ക് അതിന്റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിച്ചത്.
ഈ പാനീയം വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
രാജ്യം | ചെമ്പരത്തി ചായയുടെ പ്രാദേശികനാമം |
---|---|
ഓസ്ട്രേലിയ | റോസെല്ല |
ലാറ്റിൻ അമേരിക്ക | അഗ്വാ ഡി ജമൈക്ക |
ഹിന്ദി | അർഹുൽ കാ ഫൂൽ |
ഈജിപ്ത്, സുഡാൻ, ഇറ്റലി, റഷ്യ | കർക്കഡെ |
ഇറാക്ക് | ചായ് കുചറാത്ത് |
ഇറാൻ | ചായ് തോർഷ് |
ഫിലിപ്പൈൻസ് | ഗുമാമെല |
പടിഞ്ഞാറൻ ആഫ്രിക്ക | ബിസ്സാപ്പ് അല്ലെങ്കിൽ വോഞ്ജോ |
ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് ആന്റ് ടുബാഗോ | സോറെൽ |
കരീബിയൻ | റെഡ് സോറെൽ |
ചെമ്പരത്തി ചായയിലെ പ്രധാന സംയുക്തങ്ങൾ
[തിരുത്തുക]ചെമ്പരത്തിപ്പൂവിൽ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു.