ചെമ്മനം ചാക്കോ
ചെമ്മനം ചാക്കോ | |
---|---|
മരണം | 15 ഓഗസ്റ്റ് 2018 കാക്കനാട്, പടമുകൾ | (പ്രായം 92)
തൊഴിൽ | കവി, സാമൂഹ്യപ്രവർത്തകൻ |
ദേശീയത | ഇന്ത്യൻ |
Period | 1940-2018 |
ഒരു മലയാളകവിയും അധ്യാപകനുമായിരുന്നു ചെമ്മനം ചാക്കോ (1926 മാർച്ച് 7 - 2018 ഓഗസ്റ്റ് 14 രാത്രി 11ന്). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ് 14-ന് പുലർച്ചെ അന്തരിച്ചു.[1]
വിമശർനഹാസ്യത്തിലൂടെ മലയാള കവിതക്ക് ചിരിയുടെ മുഖം നൽകിയ കവി ചെമ്മനം ചാക്കോ (92) അന്തരിച്ചു. കാക്കനാട് പടമുകളിലെ വസതിയിൽ 14നു രാത്രി 11.50നായിരുന്നു അന്ത്യം. വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളായി വിശ്രമജീവിതത്തിലായിരുന്നു.
ജീവിതരീതി
[തിരുത്തുക]കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട മുളക്കുളം ഗ്രാമത്തിൽ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി ജനനം. കുടുംബ പേരാണ് ചെമ്മനം. പിറവം സെന്റ്l, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി.
പിറവം സെന്റ്. ജോസഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ് ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
2006-ൽ കാക്കനാട് പടമുകളിലേക്കു താമസം മാറ്റിയ ചെമ്മനത്തിന്റെ അന്ത്യം 2018 ഓഗസ്റ്റ് 15 പുലർച്ചെ പന്ത്രണ്ടുമണിയോടെ സ്വവസതിയിൽ വച്ചായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലം കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ നില അവസാനനാളുകളിൽ വളരെ മോശമായിരുന്നു. വീട്ടിൽ അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ തന്നെ ആശുപത്രിയ്ക്ക് സമാനമായ സൗകര്യങ്ങളൊരുക്കിയാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. ഓഗസ്റ്റ് 19-ന് അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
രചനാവഴി
[തിരുത്തുക]1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.
ഹാസ്യകവിതാകുലപതിയായ കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ഇവർ പിന്നീട് യോജിപ്പിലെത്തി.
കൃതികൾ
[തിരുത്തുക]കവിതാഗ്രന്ഥങ്ങൾ
[തിരുത്തുക]- വിളംബരം (1947)
- കനകാക്ഷരങ്ങൾ (1968)
- നെല്ല് (1968)കർറ്റൂൻ കവിത
- ഇന്ന് (1969)
- പുത്തരി (1970)
- അസ്ത്രം (1971)
- ആഗ്നേയാസ്ത്രം (1972)
- ദുഃഖത്തിന്റെ ചിരി (1973)
- ആവനാഴി (1974)
- ജൈത്രയാത്ര (1975)
- രാജപാത (1976)
- ദാഹജലം (1981)
- ഭൂമികുലുക്കം (1983)
- അമ്പും വില്ലും (1986)
- രാജാവിന് വസ്ത്രമില്ല (1989)
- ആളില്ലാക്കസ്സേരകൾ (1991)
- ചിന്തേര് (1995)
- നർമസങ്കടം ബഹുമതികളും മറ്റും(1997)
- ഒന്ന് ഒന്ന് രണ്ടായിരം (2000)
- ഒറ്റയാൾ പട്ടാളം (2003)
- ഒറ്റയാന്റെ ചൂണ്ടുവിരൽ (2007)
- അക്ഷരപ്പോരാട്ടം (2009)
ബാലസാഹിത്യം - കവിതകൾ
[തിരുത്തുക]- ചക്കരമാമ്പഴം (1964)
- രാത്രിവിളക്കുകൾ (1999)
- നെറ്റിപ്പട്ടം (2008)
ബാലസാഹിത്യം - കഥകൾ
[തിരുത്തുക]- ഇന്ത്യൻ കഴുത (2007)
- വർഗീസ് ആന (2008)
വിമർശഹാസ്യ ലേഖനങ്ങൾ
[തിരുത്തുക]- കിഞ്ചനവർത്തമാനം (1993)
- കാണാമാണിക്യം (2006)
- ചിരിമധുരം (2007)
- ചിരിമധുരതരം (2008)
- ചിരിമധുരതമം (2010)
അനുസ്മരണ ലേഖനം
[തിരുത്തുക]- പുളിയും മധുരവും (2002)
ലേഖനസമാഹാരങ്ങൾ
[തിരുത്തുക]- ഭാഷാതിലകം(1957)
- അറിവിന്റെ കനികൾ (1963)
- വള്ളത്തോൾ - കവിയും വ്യക്തിയും
ചെറുകഥാസമാഹാരം
[തിരുത്തുക]- തോമസ് 28 വയസ്സ് (2009)
തർജ്ജമ
[തിരുത്തുക]- കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ
[തിരുത്തുക]- ചെമ്മനം കവിതകൾ (1978)
- വർഷമേഘം (1983)
- അക്ഷരശിക്ഷ (1999)
- പത്രങ്ങളെ നിങ്ങൾ! (1999)
- ചെമ്മനം കവിത -സമ്പൂർണം (2001)
- ചിരിക്കാം ചിന്തിക്കാം (2008)
- ഇരുട്ട്കൊട്ടാരം (2010)
- അവസരോചിതൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ് ( രാജപാത - 1977 )
- ഹാസ്യസാഹിത്യ അവാർഡ് (കിഞ്ചന വർത്തമാനം - 1995 )
- സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 )
- മഹാ കവി ഉള്ളൂർ കവിതാ അവാർഡ് ( 2003 )
- സഞ്ജയൻ അവാർഡ് (2004 )
- പി. സ്മാരക പുരസ്ക്കാരം (2004 )
- പണ്ടിറ്റ് കെ. പി. കറുപ്പൻ അവാർഡ് (2004 )
- മുലൂർ അവാർഡ് (1993 )
- കുട്ടമത്ത് അവാർഡ് (1992 )
- സഹോദരൻ അയ്യപ്പൻ അവാർഡ് (1993 )
- എ .ഡി. ഹരിശർമ അവാർഡ് (1978 )
- കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[2]
- കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .
അവലംബം
[തിരുത്തുക]- ↑ ,https://www.mathrubhumi.com/news/kerala/chemmanam-chacko-passed-away-1.3063440
- ↑ "കുഞ്ചൻ നമ്പ്യാർ പുരസ്കാരം ചെമ്മനം ചാക്കോക്ക്- മലയാള മനോരമ". Archived from the original on 2012-04-28. Retrieved 2012-04-28.
- Pages using the JsonConfig extension
- 1926-ൽ ജനിച്ചവർ
- മാർച്ച് 7-ന് ജനിച്ചവർ
- മലയാളകവികൾ
- മലയാള ഹാസസാഹിത്യകാരന്മാർ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ഉള്ളൂർ അവാർഡ് ലഭിച്ചവർ
- 2018-ൽ മരിച്ചവർ
- ഓഗസ്റ്റ് 15-ന് മരിച്ചവർ
- എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ