Jump to content

ചെറുകോൽ ശുഭാനന്ദാശ്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ ശുഭാനന്ദ ഗുരുദേവൻ ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്ക് സമീപം ചെറുകോൽ എന്ന സ്ഥലത്ത് സ്ഥാപിച്ച ആശ്രമമാണ് ചെറുകോൽ ശുഭാനന്ദാശ്രമം[1]. 1918ലാണ്ണ് ഗുരുദേവൻ ഈ ആശ്രമം സ്ഥാപിച്ചത്.[2]. ആത്മബോധോദയസംഘം എന്നുകൂടി അറിയപ്പെടുന്ന ഇത് ഇന്ന് ധാരാളം ശുഭാനന്ദ ശിഷ്യന്മാരുടെ ആശ്രയമാണ്.

ശുഭാനന്ദഗുരുദേവൻ

[തിരുത്തുക]

ശുഭാനന്ദൻ കൽകി അവതാരമാണെന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] അധഃകൃതവർഗ്ഗത്തിന്റെ ഉന്നമനത്തിനും അവരെ തമസ്സിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കനായി അവതാരം എടുത്തതാനെന്നും അനുയായികൾ കരുതുന്നു. ഗുരുദേവൻ 1882 ഏപ്രിൽ 28ൻ പത്തനം തിട്ട ജില്ലയിൽ ബുധനൂരിലുള്ള കുളയിക്കൽ എന്ന സ്ഥലത്ത് സാംബവ ദമ്പതികളായ ഇട്ട്യാതിക്കും കൊച്ചുനീലിക്കും ജനിച്ചു. ജ്യോതിഷിയായ അച്ഛനും അമ്മക്കും നീണ്ട 24 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഭക്തിക്കും പൂജക്കും ഭജനകൾക്കും ഒക്കെ ഒടുവിൽ ജനിച്ച കുഞ്ഞിന് അവർ പാപ്പൻ എന്ന് വിളിച്ചു. വളരെ ചെറുപ്പത്തിലെ പക്വതയും ദൈവികതയും പ്രദർശിപ്പിച്ചിരുന്ന് കുഞ്ഞ് പ്രഭാഷണങ്ങളൂം പതിവായിരുന്നു.

ഗുരുദേവന്റെ അത്ഭുതങ്ങൾ

[തിരുത്തുക]
  1. sreesubhananda.org/about.php
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-05. Retrieved 2015-07-13.