ചെർക്കളം അബ്ദുള്ള
ദൃശ്യരൂപം
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ നേതാക്കളിലൊരാളും, മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു ചെർക്കളം അബ്ദുള്ള (1942 സെപ്റ്റംബർ 15 - 2018 ജൂലൈ 27). [1]2001-ലെ ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രിയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1942 സെപ്റ്റംബർ 15-ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനനം. 1957-ൽ സ്വതന്ത്രവിദ്യാർഥിസംഘടനയിലൂടെയാണ് രാഷ്ട്രീയരംഗത്ത് എത്തിയത്. 1987 മുതൽ 2006 വരെ തുടർച്ചയായി നാലു തവണ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ 2004 വരെ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രിയായിരുന്നപ്പോൾ കുടുബശ്രീ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പ്രധാന പങ്കു വഹിച്ചു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2001 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | ചെർക്കളം അബ്ദുള്ള | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് | സി.കെ. പത്മനാഭൻ | ബി.ജെ.പി. |
1996 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | ചെർക്കളം അബ്ദുള്ള | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് | വി. ബാലകൃഷ്ണ ഷെട്ടി | ബി.ജെ.പി. |
1991 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | ചെർക്കളം അബ്ദുള്ള | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് | കെ.ജി. മാരാർ | ബി.ജെ.പി. |
1987 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | ചെർക്കളം അബ്ദുള്ള | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് | എച്ച്. ശങ്കര ആൽവ | ബി.ജെ.പി. |
അധികാരങ്ങൾ
[തിരുത്തുക]- 2001 മുതൽ 2004 വരെ ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രി
- 1972 മുതൽ 1984 വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അവിഭക്ത കണ്ണൂർജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു
- 1984 കാസർഗോഡ് ജില്ലാ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
- 2004 മുതൽ 2017 വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ്.[4]
കുടുംബം
[തിരുത്തുക]ഭാര്യ: ആയിഷ. മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ, സി.എ. മുഹമ്മദ് നാസർ, സി.എ.അഹമ്മദ് കബീർ[5]
അവലംബം
[തിരുത്തുക]- ↑ ഹിന്ദു പത്രവാർത്ത
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
- ↑ http://www.niyamasabha.org
- ↑ Kerala Niyamasabha Members Profile
- ↑ "Mathrubhumi News". Archived from the original on 2019-10-08. Retrieved 2019-10-08.