ഉള്ളടക്കത്തിലേക്ക് പോവുക

ചെർണോബിൽ (മിനിസീരീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെർണോബിൽ പ്രദേശത്ത് 1986-ൽ നടന്ന ആണവദുരന്തത്തെ ആസ്പദമാക്കി 2019-ൽ പുറത്തിറങ്ങിയ ചലചിത്ര പരമ്പരയാണ് ചെർണോബിൽ. ക്രെയ്ഗ് മാസിൻ രചനയും തിരക്കഥയും നിർവ്വഹിച്ച പരമ്പര ജോഹാൻ റെൻക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജാരെഡ് ഹാരിസ്, സ്റ്റെല്ലൻ സ്കാർസ്ഗാർഡ്, എമിലി വാട്സൺ, പോൾ റിറ്റർ തുടങ്ങിയവർ വേഷങ്ങൾ ചെയ്തു. അമേരിക്കയിൽ ചിത്രത്തിന്റെ നിർമ്മാണം HBO നിർവ്വഹിച്ചപ്പോൾ, യുണൈറ്റഡ് കിങ്ഡത്തിൽ Sky UK യാണ് നിർമ്മാണം നടത്തിയത്.

അഞ്ച് ഭാഗങ്ങളുള്ള പരമ്പര 2019 മെയ് 6-ന് അമേരിക്കയിലും, മെയ് 7-ന് യുണൈറ്റഡ് കിങ്ഡത്തിലും പ്രകാശിതമായി. ചരിത്രവസ്തുതകളുമായുള്ള പൊരുത്തം, ഛായാഗ്രഹണം, അഭിനയം, തിരക്കഥ, സംഗീതം എന്നിവയിലെല്ലാം കാര്യമായ നിരൂപകപ്രശംസകൾ ലഭിച്ചിരുന്നു. 71-ആമത് പ്രൈംടൈം എമ്മി അവാർഡിനായി 19 ഇനങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്ന പരമ്പരക്ക്, 3 ഇനങ്ങളിൽ അവാർഡുകൾ ലഭിച്ചിരുന്നു. 77-ആമത് ഗോൾഡൻ ഗ്ലോബ് അവർഡിൽ മികച്ച പരമ്പരയായി ഇത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി സ്റ്റെല്ലൻ സ്കാർസ്ഗാർഡ് ഇതിൽ തെരഞ്ഞെടുക്കപ്പെട്ടു[1][2].

ഓരോ എപ്പിസോഡിനൊപ്പവും ഓരോ പോഡ്കാസ്റ്റുകൾ സംഭവങ്ങളുടെ വിശദീകരണമായി ഉണ്ടായിരുന്നു[3]. ചരിത്രപരമായ ചില പിശകുകൾ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ചിത്രത്തിലെ വിശദാംശങ്ങൾ പൊതുവെ ശ്ലാഖിക്കപ്പെട്ടു[4][5].

അവലംബം

[തിരുത്തുക]
  1. "Winners & Nominees 2020". GoldenGlobes.com. Archived from the original on December 9, 2019. Retrieved January 8, 2020.
  2. Lewis, Hilary (January 5, 2020). "Golden Globes: 'Chernobyl' Wins Best Limited Series". The Hollywood Reporter. Archived from the original on January 6, 2020. Retrieved January 8, 2020.
  3. Greene, Steve (April 18, 2019). "'Chernobyl': HBO Will Release Weekly Podcast Companion to Limited Series". IndieWire. Archived from the original on April 23, 2019. Retrieved June 4, 2019.
  4. Sous, Anna; Wesolowsky, Tony (June 14, 2019). "Belarusian Nobel Laureate Says HBO Series Has 'Completely Changed Perception' Of Chernobyl". Radio Free Europe/Radio Liberty (in ഇംഗ്ലീഷ്). Archived from the original on October 1, 2020. Retrieved August 2, 2021.
  5. "Russia to make its own show about Chernobyl that implicates the US". BBC News (in ഇംഗ്ലീഷ്). June 7, 2019. Archived from the original on August 2, 2021. Retrieved August 2, 2021.
"https://ml.wikipedia.org/w/index.php?title=ചെർണോബിൽ_(മിനിസീരീസ്)&oldid=4117258" എന്ന താളിൽനിന്ന് ശേഖരിച്ചത്