ചേച്ചി (ചലച്ചിത്രം)
ദൃശ്യരൂപം
ചേച്ചി | |
---|---|
സംവിധാനം | ടി. ജാനകിറാം |
നിർമ്മാണം | സ്വാമി നാരായണൻ |
രചന | എൻ.പി. ചെല്ലപ്പൻ നായർ |
അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ ചേർത്തല വാസുദേവ കുറുപ്പ് വൈക്കം രാജു എസ്.എ. ഹമീദ് എസ്.പി. പിള്ള ആറന്മുള പൊന്നമ്മ ടി.ആർ. ഓമന മിസ് കുമാരി |
സംഗീതം | ജി.കെ. വെങ്കിടേശ് |
ഛായാഗ്രഹണം | പി.ജി. മേനോൻ |
റിലീസിങ് തീയതി | 15/02/1950 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1950-പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചേച്ചി.[1] കെ.കെ. നാരായണന്റെ ഉടമസ്ഥതയിൽ കൈലാസ് പിക്ചേർഴ്സ് നിർമിച്ച ഈ ചിത്രത്തിന്റെ കഥ എഴുതിയത് എൻ.പി. ചെല്ലപ്പൻ നായരാണ്. അഭയദേവിന്റെ 11 ഗാനങ്ങൾക്ക് ജി.കെ. വെങ്കിട്ടേശ് ഈണം പകർന്നു. സേലം രത്നസ്റ്റുഡിയോയിൽ വി.എൻ. രാജൻ ക്യാമറാ ചലിപ്പിച്ചു. ബി. ദൊരൈരാജു, പി.ജി. മോഹനൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചു. ഈ ചിത്രത്തിന്റെ വിതരണം കൊച്ചിൻ പിക്ചേഴ്സും സ്ക്രീൻപ്ലേയും സംവിധാനവും ടി. ജാനകിറാമും നിർവഹിച്ചു. ഇതിന്റെ പ്രദർശനം 15/12/1950-ൽ തുടങ്ങി.
അഭിനേതക്കൾ
[തിരുത്തുക]- കൊട്ടാരക്കര ശ്രീധരൻ നായർ
- ചേർത്തല വാസുദേവ കുറുപ്പ്
- വൈക്കം രാജു
- എസ്.എ. ഹമീദ്
- എസ്.പി. പിള്ള
- ആറന്മുള പൊന്നമ്മ
- ടി.ആർ. ഓമന
- മിസ് കുമാരി
പിന്നണിഗായകർ
[തിരുത്തുക]- ജി.കെ. വെങ്കിട്ടേശ്
- കലിംഗ രാജു
- കവിയൂർ രേവമ്മ
- മോഹനകുമാരി
- ടി.എ. ലക്ഷ്മി
- വി.എൻ. രാജൻ
അവലംബം
[തിരുത്തുക]- ↑ http://malayalasangeetham.info/m.php?4999 മലയാള സംഗീതം മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയ