ചേന്ദമംഗലം മുണ്ടുകൾ
കേരളത്തിലെ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് നിർമ്മിക്കുന്ന പ്രശസ്തമായ ഒരു കൈത്തറി ഉൽപ്പന്നമാണ് ചേന്ദമംഗലം മുണ്ടുകൾ (Chendamangalam Dhoties & Set Mundu). ഭൂപ്രദേശസൂചികപദവി ലഭിച്ച ചേന്ദമംഗലം മുണ്ടുകൾക്ക് വിപണിയിൽ ഏറെ സ്വീകാര്യതയുണ്ട്.[1]
ചരിത്രം
[തിരുത്തുക]ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട്. ഈ ചരിത്രം അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പരമ്പരാഗതമായി കൊച്ചിരാജാവിന്റെ മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം. ഈ നാടിന്റ പേരിൽ നിന്നാണ് കൈത്തറിക്ക് ഈ പേര് ലഭിച്ചത്.[2]
വിപണി
[തിരുത്തുക]പ്രധാന വിപണി എറണാകുളം ജില്ലയിലെ ചേന്ദമംഗലം തന്നെയാണ്. സഹകരണസംഘങ്ങളോട് ചേർന്നുള്ള സ്റോറുകളിലാണ് വില്പന. അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വില്പനശാലകളുണ്ട്. ഉത്സവക്കാലത്ത് കേരളത്തിലെ വിവിധ പട്ടണങ്ങളിൽ സംഘങ്ങൾ പ്രദർശന- വില്പനശാലകൾ തുറക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഹാൻടെക്സ് ഷോറൂമുകളിലും ചേന്ദമംഗലം കൈത്തറി ലഭ്യമാണ്. വിദേശത്തേക്കും ആവശ്യാനുസാരം വസ്ത്രങ്ങൾ എത്തിക്കുന്നു.[3]
അംഗീകാരം
[തിരുത്തുക]- ലോക വ്യാപാര സംഘടനയിൽ (WTO) അംഗമെന്ന നിലയ്ല് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഭൂമിശാസ്ത്ര സൂചകോൽപന്നങ്ങളിൽ കേരളത്തിൽ നിന്നുള്ള ഒരു ഭൂമിശാസ്ത്ര സൂചകോൽപന്നമായി അംഗീകിച്ചു.
- ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് മികച്ച വ്യവസായ സഹകരണ സംഘത്തിനുള്ള ജില്ലാ സഹകരണ ബാങ്ക് അവാർഡ് ലഭിച്ചു.[4]
അംലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-29. Retrieved 2016-01-25.
- ↑ http://bindukp3.blogspot.in/2012/04/blog-post.html
- ↑ http://malayalam.oneindia.com/feature/2007/chenda2.html
- ↑ http://www.mathrubhumi.com/ernakulam/malayalam-news/paravoor-1.545214[പ്രവർത്തിക്കാത്ത കണ്ണി]