ചേലേരി
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു വില്ലേജ് ആണ് ചേലേരി. കണ്ണൂർ പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെയായാണ് ചേലേരി സ്ഥിതിചെയ്യുന്നത്. മുണ്ടേരി പുഴ ഈ വില്ലേജിൻറെ ഒരു അതിരാണ്. ഏകദേശം 1 കിലോമീറ്ററോളം നദീതീരം വില്ലേജിനുണ്ട്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (20 കി മീ) ദൂരമാണ് ഉള്ളത്. എടക്കാട് ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കാസർഗോഡ് ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]പുരാതനകാലത്തെ ചേലേരി ഗ്രാമത്തിൽ ഉൾപ്പെട്ട ദേശങ്ങൾ ആയിരുന്നു കണ്ണാടിപ്പറമ്പ്, കമ്പിൽ എന്നിവ.
മുണ്ടേരിക്കടവ്
[തിരുത്തുക]തോണി / ചങ്ങാടം
[തിരുത്തുക]പണ്ടുകാലത്ത് മുണ്ടേരി പുഴ കടക്കുന്നതിനു തോണികളും തോണിക്കാരനും എപ്പോഴുമുണ്ടാകുമായിരുന്നു. പങ്കായം അല്ലെങ്കിൽ നീണ്ട മുള കൊണ്ട് തുഴഞ്ഞിട്ടായിരുന്നു മറുകരയിൽ എത്തുക. സാധനങ്ങൾ കൊണ്ടുപോകുന്നതിന് ചങ്ങാടം ഉണ്ടായിരുന്നു. പാലം വന്നതോടെ ഈ സംവിധാനം പ്രവർത്തനമില്ലാതായി.
മുണ്ടേരി പുഴയിൽ ആമ്പൽ പൂക്കൾ ഉണ്ടാകാറുണ്ട്.
മുണ്ടേരിക്കടവ് പക്ഷിസങ്കേതം
[തിരുത്തുക]പ്രകൃതിദത്തമായ ഒരു പക്ഷിസങ്കേതമായി മുണ്ടേരിക്കടവും പരിസരവും അറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ദേശാടന പക്ഷികൾ ധാരാളം വന്നുപോകുന്ന സ്ഥലം ആണ് ഇവിടം. ദേശാടന പക്ഷികൾ കൂട്ടമായി പറന്നു വന്ന് ഈ പ്രദേശത്ത് വിശ്രമിച്ച് അൽപ്പസമയത്തിനു ശേഷം യാത്ര തുടരുന്ന മനോഹരമായ ദൃശ്യം ഇവിടെയുള്ള പ്രതേകതയാണ്. അധികമാരും അറിയപ്പെടാത്ത ഇവിടം പക്ഷി നിരീക്ഷകർക്കു ഉപാകപ്പെടുമെന്നു തീർത്തു പറയാം.
ഇവിടേക്കു പലയിടത്തുനിന്നും പക്ഷി നിരീക്ഷകർ എത്തി നിരീക്ഷണം നടത്തിപ്പോകാറുണ്ട്.
കൈപ്പാട് കൃഷി
[തിരുത്തുക]പുഴക്കരയിൽ നെൽകൃഷി നടത്താറുള്ള ഭാഗം കൈപ്പാട് എന്നറിയപ്പെടുന്നു. ആയതിനാൽ അവിടെ ചെയ്യുന്ന കൃഷി "കൈപ്പാട് കൃഷി" എന്ന പേരിൽ പ്രസിദ്ധമാണ്.