Jump to content

ചൈൽഡ്ഹുഡ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Childhood
Tolstoy and his grandchildren, c. 1909
കർത്താവ്Lev Tolstoy
യഥാർത്ഥ പേര്Детство (Detstvo)
പരിഭാഷDora O'Brien (2010)
രാജ്യംRussia
ഭാഷRussian
പ്രസാധകർSovremennik
പ്രസിദ്ധീകരിച്ച തിയതി
1852
ഏടുകൾ358 p. (Paperback)
ISBN978-1-84749-142-8
ശേഷമുള്ള പുസ്തകംBoyhood

ചൈൽഡ്ഹുഡ് (Russian: Детство, Detstvo) എന്നത് പ്രസിദ്ധമായ റഷ്യൻ സാഹിത്യ ജേർണലായ 'ദി കണ്ടമ്പററിയിൽ' 1852 നവംബറിൽ L. N എന്ന ഇനിഷ്യലിൽ പ്രസിദ്ധീകൃതമായ ലിയോ ടോൾസ്റ്റോയിയുടെ ആദ്യ നോവലാണ്.[1]

'ബോയ്ഹുഡ്', 'യൂത്ത്' എന്നീ മൂന്നു നോവലുകളുടെ ഒരു പരമ്പരയിലെ ആദ്യത്തേതായിരുന്നു ഇത്. ഇത് പ്രസിദ്ധീകരിച്ചത് ടോൾസ്റ്റോയിക്ക് വെറും ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോളാണ്. പുസ്തകം പെട്ടെന്നുതന്നെ വിജയകരമായി. ഇവാൻ തുർഗനേവിനെപ്പോലെയുള്ള റഷ്യൻ നോവലിസ്റ്റുകളുടെ ശ്രദ്ധ അത് ആകർഷിച്ചു. റഷ്യൻ സാഹിത്യത്തിലെ വളർന്നുവരുന്ന പ്രധാനപ്പെട്ട ഒരു ബിംബമായാണ് യുവാവായ ടോൾസ്റ്റോയി വിശേഷിപ്പിക്കപ്പെട്ടത്.

നികൊലേൻക എന്ന ആൺകുട്ടിയുടെ ആന്തരികജീവിതത്തിലേക്കുള്ള ഒരു പര്യവേക്ഷണമാണ് 'ചൈൽഡ്ഹുഡ്'. ആഖ്യാതാവിന്റെ അവസ്ഥകളേയും പ്രതികരണങ്ങളേയും ആവിഷ്ക്കരിക്കാനായി സത്യാവസ്ഥകൾ, ഭാവന, വികാരങ്ങൾ എന്നിവ വിളക്കിച്ചേർക്കുന്ന എക്സ്പ്രഷനിസ്റ്റ് ശൈലിയുടെ പര്യവേക്ഷണം നടത്തുന്ന റഷ്യൻ സാഹിത്യത്തിലെ പുസ്തകങ്ങളിലൊന്നാണിത്.

ഉദ്ധരണികൾ

[തിരുത്തുക]

“Will the freshness, lightheartedness, the need for love, and strength of faith which you have in childhood ever return? What better time than when the two best virtues -- innocent joy and the boundless desire for love -- were the only motives in life?”. [2]

അവലംബങ്ങൾ

[തിരുത്തുക]
  1. O'Brien, Dora. Trans. Dora O'Brien (2010). "Translator's Note" in Childhood, Boyhood, Youth. London: Penguin Books. pp. 358. ISBN 978-1-84749-142-8.
  2. Original Translation of Вернутся ли когда-нибудь та свежесть, беззаботность, потребность любви и сила веры, которыми обладаешь в детстве? Какое время может быть лучше того, когда две лучшие добродетели — невинная веселость и беспредельная потребность любви — были единственными побуждениями в жизни? from Chapter XV of Детство


"https://ml.wikipedia.org/w/index.php?title=ചൈൽഡ്ഹുഡ്_(നോവൽ)&oldid=3999161" എന്ന താളിൽനിന്ന് ശേഖരിച്ചത്