ചൗബർജി
ചൗബർജി چو برجی | |
---|---|
Coordinates | 31°33′14″N 74°18′17″E / 31.5540°N 74.3048°E |
സ്ഥലം | Lahore, Punjab, Pakistan |
പൂർത്തീകരിച്ചത് date | 1646 C.E. |
ചൗബർജി (Punjabi and ഉർദു: چو برجی) പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോർ നഗരത്തിൽ മുഗൾ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു സ്മാരകമാണ്. 1646 ൽ നിർമ്മിക്കപ്പെട്ട ഷാജഹാൻറെ കാലത്തെ ഈ സ്മാരകം നേരത്തേ ഒരു വലിയ ഉദ്യാനത്തിലേക്കുള്ള കവാടമെന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.
പശ്ചാത്തലം
[തിരുത്തുക]തെക്ക് മുൾട്ടാൻ വരെ നീളുന്ന ലാഹോറിലെ മുൾട്ടാൻ റോഡിൽ സ്ഥിതിചെയ്യുന്ന ചൗബർജി, മുഗൾ കാലഘട്ടത്തിൽ നിലനിന്നിരുന്ന വലിയൊരു ഉദ്യാനത്തിലേക്കുള്ള പ്രവേശന കവാടം ആയിരുന്നു. ഒരു വിശാലമായ തോട്ടത്തിലേയ്ക്കുള്ള സ്മാരക കവാടമായി നിലനിന്നിരുന്ന ഇതിന് "നാല് ഗോപുരങ്ങൾ" എന്ന് അർഥം വരുന്ന "ചൗബർജി" എന്ന പേര് പിന്നീട് വന്ന തലമുറ നൽകിയപേരാണ്.[1]
ചരിത്രം
[തിരുത്തുക]ഈ പൂന്തോട്ടത്തിന്റെ സ്ഥാപനം പലപ്പോഴും മുഗൾ രാജകുമാരിയായിരുന്ന സെബ്-ഉൻ-നിസയുടെ പേരുമായി ബന്ധിക്കപ്പെട്ട് അറിയപ്പെടുന്നു. അവർ "സാഹിബ്-ഇ-സേബിൻദ ബീഗം-ഇ-ദൗരാൻ" എന്ന പേരിൽ ഒരു ലിഖിതത്തിൽ പരാമർശിക്കപ്പെടുന്നത് അവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു നിർമ്മിക്കപ്പെടുന്ന കാലത്ത് രാജകുമാരിയ്ക്ക് കേവലം എട്ടുവയസ്സുമാത്രമാണുണ്ടായിരുന്നതെന്നതിനാൽ ഈ ലിഖിതം യഥാർത്ഥത്തിൽ മുഗൾ ചക്രവർത്തി ഷാജഹാൻറെ മകളും സെബ്-ഉൻ-നിസയുടെ അമ്മായിയുമായിരുന്ന ജഹനാര ബീഗത്തെക്കുറച്ചായിരിക്കാം സൂചിപ്പിക്കുന്നതെന്നും അഭ്യൂഹമുണ്ട്.
നഷ്ടപ്പെട്ട മുഗൾ ഉദ്യാനം
[തിരുത്തുക]ചൗബർജി ഒരു പ്രവേശന ദ്വാരമായി ആയി പ്രവർത്തിച്ച ആ പഴയ ഉദ്യാനം ഇന്നു നിലവിലില്ല. ഈ നിർമ്മിതി ഇപ്പോൾ ലാഹോറിലെ മുൾട്ടാൻ റോഡിലെയും, ബഹവൽപൂർ റോഡിലെയും തിരക്കേറിയ പാതയിലെ ജംഗ്ഷനിൽ പുല്ലുനിറഞ്ഞ റൗണ്ട്എബൗട്ടിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ ഉദ്യാനം തെക്ക് നവാൻകോട്ട് മുതൽ ലാഹോർ വരെ വ്യാപിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്ത് രവി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഉദ്യാനത്തിന്റെ ഭൂരിഭാഗവും നശിച്ചതായി കരുതപ്പെടുന്നു. ചൗബർജി കവാടത്തിൽ നിന്ന് തുടങ്ങി ഒരുകാലത്ത് വിശാലമായി സ്ഥിതിചെയ്തിരുന്ന ഈ ഉദ്യാനത്തിന്റെ അവശിഷ്ടങ്ങൾ ഒന്നുംതന്നെ ഇപ്പോൾ നിലനിൽക്കുന്നില്ല.
വാസ്‌തു വിദ്യ
[തിരുത്തുക]ചൌബർജി ഒരു സിൻക്രറ്റിക് (വിവിധ നിർമ്മാണരീതികളുടെ ലയനം) ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന സ്മാരക മന്ദിരമാണ്. ഇതിൽ മുഗൾ വാസ്തുവിദ്യ, മധ്യേഷ്യയിൽ നിന്നുള്ള പഴയ തിമൂറിഡ് ശൈലി, മദ്ധ്യപൂർവ്വദേശത്തെ പേർഷ്യൻ-അറബി ശൈലികൾ എന്നിവയെ സംയോജിപ്പിച്ചിരിക്കുന്നു. ഇതിന്റെ വ്യതിരിക്തമായ പ്രത്യേകത മിനാരങ്ങളാണ്. മുകൾഭാഗത്ത് അതിവിശാലമാക്കപ്പെട്ടിരിക്കുന്ന ഈ പ്രത്യേക സവിശേഷത ഇന്ന് ഉപഭൂഖണ്ഡത്തിലെവിടെയും നിലവിലില്ലാത്തതാണ്. മിനാരങ്ങൾക്കു മുകളിലുണ്ടായിരുന്ന താഴികക്കുടങ്ങൾ കാലത്തിന്റെ കുതിപ്പിൽ തകർന്നു വീണിട്ടുണ്ടാകാമെന്നു കുറച്ചുപേരെങ്കിലും കരുതുന്നു.
പുനരുദ്ധാരണം
[തിരുത്തുക]1843 ലെ ഒരു വലിയ ഭൂകമ്പത്തിൽ ചൌബർജിയുടെ വടക്കുപടിഞ്ഞാറൻ മിനാരം തകർന്നുവീഴുകയും കേന്ദ്ര കമാനത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത് സാധ്യമാകുന്ന രീതിയിൽ പുനഃസ്ഥാപിക്കുകയും പ്രവേശനകവാടം ഏകദേശം മുഗൾ കാലഘട്ടത്തിലെ അതേ രീതിയിൽത്തന്നെ ഇപ്പോൾ കാണപ്പെടുകയും ചെയ്യുന്നു. 1960 കളിൽ പുരാവസ്തു വകുപ്പിൻറെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്.
മെട്രോ നിർമ്മാണം
[തിരുത്തുക]ചൗബർജി സ്മാരകം സ്ഥിതി ചെയ്യുന്നതിനു സമാന്തരമായിട്ടാണ് ലാഹോർ മെട്രോയുടെ നിർദ്ദിഷ്ട ഓറഞ്ച് ലൈൻ പാത കടന്നു പോകേണ്ടത്. 1985 ലെ പഞ്ചാബ് സ്പെഷ്യൽ പ്രിമൈസസ് ഓർഡിനൻസ്, 1975 ലെ ആൻറിക്വിറ്റി ആക്ട് എന്നിവയുടെ നഗ്നമായ ലംഘനമാണ് ചൗബർജി, ഷാലിമാർ ഗാർഡൻസ്, അതുപോലെയുള്ള മറ്റ് ഒൻപത് സ്ഥലങ്ങൾ എന്നിവയ്ക്ക് അടുത്തുകൂടിയുള്ള നിർദ്ദിഷ്ട മെട്രോ ലൈൻ എന്നതു വ്യക്തമാക്കി പൈതൃക സമരക്കാർ ലാഹോർ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. 2016 ആഗസ്തിൽ ചൌബർജി ഉൾപ്പെടെ ഏതെങ്കിലും പൈതൃക സ്ഥലത്തിന് 200 അടി പരിധിക്കുള്ളിൽ വരുന്ന മെട്രോയുടെ നിർമ്മാണം നിർത്തിവയ്ക്കാൻ അതോടെ കോടതി ഉത്തരവിടുകയും ചെയ്തു.
ചിത്രശാല
[തിരുത്തുക]-
ചൗബർജിയുടെ പേർഷ്യൻ മാതൃകയിലുള്ള ടൈൽ വർക്കിന്റെ ഒരു ഉദാഹരണം.
-
ചൗബർജിയുടെ മിനാരത്തിന്മേലുള്ള അലങ്കാരം
-
ചൗബർജിയുടെ മിനാരത്തിന്മേലുള്ള അലങ്കാരത്തിൻറെ വിശദാംശം.
-
സ്മാരകത്തിന്റെ ഒരു വീക്ഷണം.
-
ചൗബർജിയുടെ ടൈൽ വർക്കുകളോടെയുള്ള മിനാരത്തിൻറെ ഒരു ദൃശ്യം.
-
മഴയ്ക്ക് ശേഷം ലാഹോർ
-
ചൗബർജിയുടെ ഒരു ദൃശ്യം
അവലംബം
[തിരുത്തുക]- ↑ "Chauburji Gate". Asian Historical Architecture. Retrieved 23 August 2016.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Watch Chauburji in 3D Archived 2012-10-18 at the Wayback Machine by using Google Earth. Modeled by Ahsan Iqbal Archived 2011-05-19 at the Wayback Machine