ഉള്ളടക്കത്തിലേക്ക് പോവുക

ഛാഡ് തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഛാഡ് തടാകം
Lake Chad in 2018
Location of Lake Chad in Chad.
Location of Lake Chad in Chad.
ഛാഡ് തടാകം
Location of Lake Chad in Chad.
Location of Lake Chad in Chad.
ഛാഡ് തടാകം
Location of Lake Chad in Chad.
Location of Lake Chad in Chad.
ഛാഡ് തടാകം
Location of Lake Chad in Chad.
Location of Lake Chad in Chad.
ഛാഡ് തടാകം
Location of Lake Chad in Chad.
Location of Lake Chad in Chad.
ഛാഡ് തടാകം
സ്ഥാനംSahelian zone at the conjunction of Chad, Cameroon, Nigeria, and Niger
പ്രാഥമിക അന്തർപ്രവാഹംChari River, Yobe River, Ngadda River
Primary outflowsBahr el-Ghazal
Basin countriesChad, Cameroon, Nigeria, Niger
ഉപരിതല വിസ്തീർണ്ണം2,000 കി.m2 (770 ച മൈ)
പരമാവധി ആഴം2 മീ (6 അടി 7 ഇഞ്ച്)
IslandsBogomerom Archipelago
അധിവാസ സ്ഥലങ്ങൾ
Official nameLac Tchad
Designated17 June 2001
Reference no.1072[1]
Official namePartie tchadienne du lac Tchad
Designated14 August 2001
Reference no.1134[2]
Official nameLake Chad Wetlands in Nigeria
Designated30 April 2008
Reference no.1749[3]
Official namePartie Camerounaise du Lac Tchad
Designated2 February 2010
Reference no.1903[4]

നൈജീരിയ, നീഷർ, കാമറൂൺ, ഛാഡ് എന്നീ രാജ്യങ്ങളുടെ സംഗമസ്ഥാനത്ത് മദ്ധ്യാഫ്രിക്കയിലും പശ്ചിമാഫ്രിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന ശുദ്ധജലതടാകമാണ് ഛാഡ് തടാകം(Lake Chad Arabic: بحيرة تشاد, Kanuri: Sádǝ, French: Lac Tchad). മദ്ധ്യ-പശ്ചിമാഫ്രിക്കയിലെ ഒരു പ്രധാന തണ്ണീർത്തട ആവാസവ്യവസ്ഥയാണിത്. ആറ്റുവഞ്ചിപോലെയുള്ള ചെടികളും ചതുപ്പുനിലങ്ങളും തടാകക്കരയിൽ സമൃദ്ധമായി കാണപ്പെടുന്നു. തടാകക്കരയിലെ സമതലം ഫലഭൂയിഷ്ഠമാണ്, ഇത് ഒരു പ്രധാന ജലസേചന കാർഷിക മേഖലയാക്കുന്നു. ജലവിഭവങ്ങളാൽ സമ്പന്നമായ ഈ തടാകം ആഫ്രിക്കയിലെ പ്രധാനപ്പെട്ട ശുദ്ധജല മത്സോൽപ്പാദന മേഖലകളിൽ ഒന്നാണ്.

ചാഡ് തടാകത്തെ ആഴമേറിയ തെക്കൻ ഭാഗങ്ങളായും ആഴം കുറഞ്ഞ വടക്കൻ ഭാഗങ്ങളായും വേർതിരിക്കാം. പ്രധാന ജലസ്രോതസ്സുകൾ ഈ തടാകത്തിലേക്ക് ഒഴുകുന്ന ചാരി നദി പോലുള്ള നദികളാണ്. ജലനിരപ്പ് കാലാനുസൃതമായി വളരെയധികം വ്യത്യാസപ്പെടുന്നു, കൂടാതെ തടാകത്തിന്റെ വിസ്തൃതിയും ഗണ്യമായി മാറുന്നു. ആഫ്രിക്കൻ ഈർപ്പമുള്ള കാലഘട്ടത്തിൽ(15600 മുതൽ 5500 വർഷം മുമ്പ് വരെ), തടാകത്തിന്റെ വിസ്തീർണ്ണം 400,000 ചതുരശ്ര കിലോമീറ്റർ (150,000 ചതുരശ്ര മൈൽ) ആയിരുന്നു. വർദ്ധിച്ചുവരുന്ന വരണ്ട കാലാവസ്ഥ കാരണം, തടാകത്തിന്റെ ഉപരിതലം ക്രമേണ ചുരുങ്ങി. 19-ആം നൂറ്റാണ്ടിൽ, ഇതിന്റെ വിസ്തീർണ്ണം 28,000 km2 (11,000 ചതുരശ്ര മൈൽ) ആയിരുന്നു. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ജലപ്രവാഹം കാരണം, 1970-കളുടെ മധ്യം മുതൽ ഇത് ഗണ്യമായി ചുരുങ്ങി, വിസ്തീർണ്ണം 2,000 നും 5,000 ചതുരശ്ര കിലോമീറ്ററിനുമിടയിൽ മാറിക്കൊണ്ടിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ചാഡ് തടാകത്തിന്റെ വൃഷ്ടിപ്രദേശത്തിൽ ചാഡ്, നൈജീരിയ, കാമറൂൺ, നൈജർ, സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവ ഉൾപ്പെടുന്നു.[5] ചാഡ് തടാകത്തിന്റെ കാലാവസ്ഥയെ ഭൂഖണ്ഡാന്തര, സമുദ്ര വായു പിണ്ഡങ്ങൾ ശക്തമായി സ്വാധീനിക്കുന്നു. സമുദ്രത്തിലെ വായു പിണ്ഡം വേനൽക്കാലത്ത് വടക്കോട്ട് നീങ്ങുന്നു, ഇത് കാലാനുസൃതമായ മഴ ഉണ്ടാക്കുന്നു. വേനൽക്കാലത്തിന്റെ അവസാനത്തിൽ, ഭൂഖണ്ഡാന്തര വായു പിണ്ഡം വീണ്ടും ആധിപത്യം സ്ഥാപിക്കുന്നു.[6] ചാഡ് തടാക പ്രദേശത്തെ ശരാശരി വാർഷിക മഴ 330 മില്ലിമീറ്ററാണ്, ദക്ഷിണതടത്തിൽ ശരാശരി വാർഷികപാതം 560 മില്ലിമീറ്ററും ഉത്തരതടത്തിലെ വാർഷികപാതം ഏകദേശം 250 മില്ലീമീറ്ററും ആണ്. മഴക്കാലത്തെ ഏറ്റവും ഉയർന്ന താപനില 30 °C ആണ്. വരണ്ട കാലാവസ്ഥ അനുഭവപ്പേടുന്ന ഒക്ടോബറും നവംബറും ആവുമ്പോൾ ഏറ്റവും ഉയർന്ന താപനില 32 °C ആയി ഉയരും. പകലും രാത്രിയും തമ്മിലുള്ള താപനില വ്യത്യാസം മഴക്കാലത്തേക്കാൾ ഏകദേശം ഇരട്ടിയാണ്, ഏറ്റവും കുറഞ്ഞ രാത്രികാല താപനില ചിലപ്പോൾ ഡിസംബർ, ജനുവരി മാസങ്ങളിൽ 8 °C ആയി കുറയുന്നു. ഏപ്രിൽ സാധാരണയായി വർഷത്തിലെ ഏറ്റവും ചൂടേറിയ മാസമാണ്, താപനില ഇടയ്ക്കിടെ 40 °C-ൽ എത്തുന്നു, ഏറ്റവും താഴ്ന്ന ജലനിരപ്പ് ജൂൺ മുതൽ ജൂലൈ വരെ, ഉയർന്ന ജലനിരപ്പ് നവംബർ മുതൽ ഡിസംബർ വരെയുമാണ്, ഉപരിതല ജല താപനില 19 മുതൽ 32 °C (66 മുതൽ 90 °F) വരെയാണ്.[6]


അവലംബം

[തിരുത്തുക]
  1. "Lac Tchad". Ramsar Sites Information Service. Archived from the original on 23 June 2018. Retrieved 25 April 2018.
  2. "Partie tchadienne du lac Tchad". Ramsar Sites Information Service. Archived from the original on 23 June 2018. Retrieved 25 April 2018.
  3. "Lake Chad Wetlands in Nigeria". Ramsar Sites Information Service. Archived from the original on 23 June 2018. Retrieved 25 April 2018.
  4. "Partie Camerounaise du Lac Tchad". Ramsar Sites Information Service. Archived from the original on 1 February 2020. Retrieved 25 April 2018.
  5. "about-map". Lake Chad Basin Commission. Retrieved 2024-03-26.
  6. Gritzner, J. A. "Lake Chad". Encyclopedia Britannica (in ഇംഗ്ലീഷ്). Chicago: Encyclopædia Britannica, Inc. Archived from the original on 22 July 2019. Retrieved 2023-06-13.
"https://ml.wikipedia.org/w/index.php?title=ഛാഡ്_തടാകം&oldid=4500384" എന്ന താളിൽനിന്ന് ശേഖരിച്ചത്