Jump to content

ഛായ (ഹ്രസ്വചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011-ലെ കാൻ ഫെസ്റ്റിവലിൽ മാർച്ചേഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട മലയാളത്തിലെ ഏക ഹ്രസ്വചലച്ചിത്രമാണ് ഛായ. പി.വി. അനൂപ് നിർമ്മിച്ച ഈ ചിത്രം വി. കെ. സുഭാഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. വി.കെ. സുഭാഷ് തന്നെ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ദൈർഘ്യം 29 മിനിറ്റാണ്. ആറാം തരം വിദ്യാർഥിയായ വിപിൻ ബാബുവാണ് ചിത്രത്തിലെ നായക കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചത്. ദിവ്യ ദാസ്, പൗളി വത്സൻ, ഹരീഷ് പേരടി, കുഞ്ഞച്ചൻ ഞാറയ്ക്കൽ, കൈലാസ് മാലിപ്പുറം എന്നിവർ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലാണ് ചിത്രീകരണം നടത്തിയത്. അകാലത്തിൽ സർപ്പദംശനത്താൽ മരണമടഞ്ഞ പിതാവിന്റെ ചിത്രത്തിനായി അലയുന്ന കുട്ടിയുടെ മോഹങ്ങളാണ് ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം.

"https://ml.wikipedia.org/w/index.php?title=ഛായ_(ഹ്രസ്വചലച്ചിത്രം)&oldid=3732573" എന്ന താളിൽനിന്ന് ശേഖരിച്ചത്