Jump to content

ജഗ്‌ജിത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഗ്‌ജിത് കൗർ
ജഗ്‌ജിത് കൗർ 2016-ൽ
ജഗ്‌ജിത് കൗർ 2016-ൽ
പശ്ചാത്തല വിവരങ്ങൾ
ജനനം1930[1]
ഉത്ഭവംപഞ്ചാബ്
മരണം15 ഓഗസ്റ്റ് 2021(2021-08-15) (പ്രായം 90–91)
വിഭാഗങ്ങൾFolk, ghazals, playback
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1950–1990

ഇന്ത്യയിലെ ഒരു ഹിന്ദി-ഉറുദു ഗായികയായിരുന്നു ജഗ്‌ജിത് കൗർ [2] (1930 - 15 ഓഗസ്റ്റ് 2021). സമകാലികരായിരുന്ന ലത മങ്കേഷ്കർ, ആശാ ഭോസ്ലെ എന്നിവരേക്കാൾ കുറച്ചുമാത്രമേ സിനിമകൾക്കായി പാടിയുള്ളൂവെങ്കിലും അവരുടെ ഏതാണ്ടെല്ലാ ഗാനങ്ങളും അവിസ്മരണീയമാം വിധം അതിജീവിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

പഞ്ചാബിലെ കുലീനകുടുംബത്തിൽ ജനിച്ചുവളർന്ന ജഗ്‌ജിത് കൗർ 1954-ൽ സംഗീതസംവിധായകനായിരുന്ന മുഹമ്മദ് സഹൂർ ഖയ്യാമിനെ വിവാഹം കഴിച്ചു[3]. ഈ വിവാഹം ഇന്ത്യൻ സിനിമാവ്യവസായരംഗത്തെ ആദ്യ മിശ്രവിവാഹങ്ങളിലൊന്നായിരുന്നു ഏകമകനായിരുന്ന പ്രദീപ് 2012-ൽ അന്തരിച്ചിരുന്നു. ആർട്ടിസ്റ്റുകൾ, ടെക്നീഷ്യന്മാർ എന്നിവരിലെ പ്രയാസപ്പെടുന്നവരെ സഹായിക്കാനായി ഖയ്യാം ജഗ്‌ജിത് കൗർ കെ.പി.ജി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിരുന്നു ഈ കുടുംബം.[4] ഭർത്താവ് ഖയ്യാം 2019 ആഗസ്റ്റ് 19-ന് അന്തരിച്ചു[5]. 2021 ആഗസ്റ്റ് 15-ന് ജഗ്‌ജിത് കൗർ മരണപ്പെട്ടു[6][7].

അവിസ്മരണീയമായ ഗാനങ്ങൾ

[തിരുത്തുക]

അവരുടെ അവിസ്മരണീയമായ ചില ഗാനങ്ങൾ താഴെ: [8] [9] [10] [11] [12]

  • ഷാഗൂൻ എന്ന ചിത്രത്തിലെ "ദേഖോ ദേഖോ ജി ഗോരി സസുരാൽ ചലി"
  • ഷാഗൂൻ എന്ന ചിത്രത്തിലെ "തു അപ്നാ രഞ്ജ് ഓ ഗം"
  • ദിൽ എ നദൻ എന്ന ചിത്രത്തിലെ "ഖാമോഷ് സിന്ദഗി കോ അഫ്സാനാ മിൽ ഗയ"
  • ബസാർ എന്ന ചിത്രത്തിലെ "ചലേ ആവോ സയാൻ രംഗീലേ മേം വരീരേ"
  • ബസാർ എന്ന ചിത്രത്തിലെ "ദേഖ്‌ലോ ആജ് ഹംകോ ജീ ഭർ കേ"
  • ഉമ്രാവോ ജാൻ എന്ന ചിത്രത്തിലെ "കാഹെ കോ ഭ്യാഹി ബിദേശ്"
  • കഭീ കഭീ എന്ന ചിത്രത്തിലെ "സാദാ ചിടിയ ദ ചംബാ വെ"
  • ദിൽ എ നദൻ എന്ന ചിത്രത്തിലെ "ചന്ദാ ഗായെ രാഗിണി"
  • ഷോല ഓർ ശബ്നം എന്ന ചിത്രത്തിലെ "പഹ്‌ലെ തോ ആൻഗ് മിലാന"
  • ഷോല ഓർ ശബ്നം എന്ന ചിത്രത്തിലെ "ലഡി രേ ലഡി തുജ്സേ ആൻഗ് ലഡി"
  • മേര ഭായ് മേര ദുഷ്മൻ എന്ന ചിത്രത്തിലെ "നയൻ മിലാകെ പ്യാർ ജാതാ കെ ആഗ് ലഗാദീ"

അവലംബം

[തിരുത്തുക]
  1. "Legendary Music Composer Khayyam speaks about his illustrious career in last interview". 21 August 2019. Event occurs at 22:52. Retrieved 24 August 2019 – via YouTube.
  2. "Some timeless songs of Jagjit Kaur". songsofyore.com. 24 April 2011. Retrieved 28 October 2016.
  3. "1954: A love story, featuring Khayyam and Jagjit Kaur". Mumbai Mirror. 14 August 2019. Retrieved 20 August 2019.
  4. "We were inspired by the divine to do what we did: Khayyam & Updates at Daily News & Analysis". DNA India. 22 May 2016. Retrieved 20 August 2019.
  5. "Music composer Khayyam passes away". The Indian Express. 19 August 2019. Retrieved 20 August 2019.
  6. "Jagjit Kaur, veteran singer and wife of composer Khayyam, dies at 93 - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-08-15.
  7. Service, Tribune News. "Jagjit Kaur, veteran singer and wife of composer Khayyam, dies at 93". Tribuneindia News Service (in ഇംഗ്ലീഷ്). Retrieved 2021-08-15.
  8. "Singer : Jagjit Kaur : Lyrics and video of Hindi Film Songs – Page 1 of 2". hindigeetmala.net. Retrieved 28 October 2016.
  9. "Jagjit Kaur albums". raag.fm. Archived from the original on 2016-10-28. Retrieved 28 October 2016.
  10. "Amazon.in: Jagjit Kaur: Music". Amazon.com. Retrieved 28 October 2016.
  11. "Shagoon – Suman Kalyanpur,Jagjit Kaur – Songs, Reviews, Credits". AllMusic. Retrieved 28 October 2016.
  12. "Listen to Jagjit Kaur songs online, Jagjit Kaur songs MP3 download". saregama.com. Retrieved 28 October 2016.
"https://ml.wikipedia.org/w/index.php?title=ജഗ്‌ജിത്_കൗർ&oldid=3711103" എന്ന താളിൽനിന്ന് ശേഖരിച്ചത്