Jump to content

ജനത കർഫ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനത കർഫ്യൂ
തിയതി22 മാർച്ച് 2020 (2020-03-22)
സമയം7 AM to 9 PM
Duration14:00:00
സ്ഥലംഇന്ത്യ
പ്രേരണസോഷ്യൽ ഡിസ്റ്റൻസിംഗ് പ്രചരിപ്പിക്കുക, ഇന്ത്യയിലെ 2020ലെ കൊറോണ പകർച്ചയ്ക്കെതിരെ അവബോധമുണ്ടാക്കുക

2020 മാർച്ചിൽ ഇന്ത്യയിലെ കൊറോണ വൈറസ് ബാധയെ തുടർന്ന് പൊതുജനങ്ങൾ സ്വന്തമായി ചുമത്തിയ കർഫ്യൂ ആണ് ജനത കർഫ്യൂ. ഈ പദാവലി ആദ്യമായി ഉപയോഗിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കൊറോണ വൈറസ് 2019 എന്ന ആഗോള പകർച്ചവ്യാധിയുടെ സമയത്ത്, 2020 മാർച്ച് 19 വ്യാഴാഴ്ച രാത്രി 8 മണിക്ക് പൊതുജനങ്ങളോട് നടത്തിയ പ്രസംഗത്തിലാണ് ഈ ആഹ്വാനം നടത്തിയത്. 2020 മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ 'ജനത കർഫ്യൂ' പാലിക്കണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കായി ചുമത്തിയ കർഫ്യൂ എന്നാണ് അദ്ദേഹമതിനെ നിർവചിച്ചത്. ജനത കർഫ്യൂ സമയത്ത് അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ടവരൊഴികെ മറ്റാരും വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.[1][2]

ജനത കർഫ്യൂ ലോൿഡൗൺ എന്നതിൽ നിന്ന് വ്യത്യസ്തമാണ്. ലോക്ക്ഡൗൺ നിയമം ജനങ്ങൾക്ക് മേൽ നിർബന്ധിതമായി ചുമത്തപ്പെടുമ്പോൾ ജനത കർഫ്യൂ വ്യക്തിപരമായി നിർബന്ധമല്ല, പൊതുജനങ്ങൾ അത് പാലിക്കേണ്ടത് നിർബന്ധമാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

പ്രവർത്തന പദ്ധതി

[തിരുത്തുക]

അത്യാവശ്യ സേവനങ്ങളായ പോലീസ്, മെഡിക്കൽ സർവീസസ്, മീഡിയ, ഹോം ഡെലിവറി പ്രൊഫഷണലുകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാവരും കർഫ്യൂവിൽ പങ്കെടുക്കേണ്ടതുണ്ട്. വൈകുന്നേരം 5 മണിക്ക്, എല്ലാ പൗരന്മാരും അവരുടെ വാതിലുകൾ, ബാൽക്കണി, ജാലകങ്ങൾ എന്നിവയിൽ നിൽക്കാനും കൈയടിച്ചോ പാത്രങ്ങളിൽ മുട്ടിയോ അല്ലെങ്കിൽ മണി മുഴക്കിയോ ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രൊഫഷണലുകളെ അഭിനന്ദിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്ത് കർഫ്യൂ നടപ്പിലാക്കുന്നതിനായി നാഷണൽ കേഡറ്റ് കോർപ്സ്, നാഷണൽ സർവീസ് സ്കീം എന്നിവരുടെ സഹായം ഉപയോഗപ്പെടുത്തും . ജനത കർഫ്യൂവിനെക്കുറിച്ച് മറ്റ് 10 പേരെ അറിയിക്കണമെന്നും കർഫ്യൂ പാലിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി യുവാക്കളോട് അഭ്യർത്ഥിച്ചു.[3] The Prime Minister also urged the youth to inform 10 others about Janata curfew and encourage everyone to observe the curfew.[3]

  1. Bureau, Our. "PM Modi calls for 'Janata curfew' on March 22 from 7 AM-9 PM". @businessline (in ഇംഗ്ലീഷ്). Retrieved 19 March 2020. {{cite news}}: |last1= has generic name (help)
  2. DelhiMarch 19, India Today Web Desk New; March 19, India Today Web Desk New; Ist, India Today Web Desk New. "What is Janata Curfew: A curfew of the people, by the people, for the people to fight coronavirus". India Today (in ഇംഗ്ലീഷ്). Retrieved 19 March 2020.{{cite news}}: CS1 maint: numeric names: authors list (link)
  3. 3.0 3.1 "PM Modi Speech on Coronavirus Highlights: Janata Curfew on Sunday, Avoid Panic Buying". News18. Retrieved 19 March 2020.
"https://ml.wikipedia.org/w/index.php?title=ജനത_കർഫ്യൂ&oldid=3336493" എന്ന താളിൽനിന്ന് ശേഖരിച്ചത്