Jump to content

ജനമോർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബോഫോഴ്സ് അഴിമതിമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി തെറ്റിയ വി.പി. സിംഗ് പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുകയും ആരിഫ് മുഹമ്മദ് ഖാൻ, അരുൺ നെഹ്രു, മുഫ്തി മുഹമ്മദ്‌ സെയ്ദ്, വി. സി. ശുക്ല, രാംധൻ, രാജ് കുമാർ റായി, സത്യപാൽ മാലിക് എന്നിവരുടെ കൂടെ രൂപീകൃതമായ രാഷ്ട്രീയപാർട്ടിയാണ് ജനമോർച്ച.

ജനതാ പാർട്ടിയുടെ നേതാവായിരുന്ന ജയപ്രകാശ് നാരായണന്റെ ജന്മദിനമായ 1988 ഒക്ടോബർ 11 ന് ജനമോർച്ച, ജനതാ പാർട്ടി, ലോക്‌ദൾ, കോൺഗ്രസ് (എസ്.) എന്നീ പാർട്ടികൾ ലയിച്ച് ജനതാ ദൾ രൂപംകൊണ്ടു.

"https://ml.wikipedia.org/w/index.php?title=ജനമോർച്ച&oldid=1973521" എന്ന താളിൽനിന്ന് ശേഖരിച്ചത്