Jump to content

ജമലുല്ലൈലി സയ്യിദ് മുഹമ്മദ് ബാഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന സൂഫി യതി വര്യനായിരുന്നു ജമലുല്ലൈലി സയ്യിദ് മുഹമ്മദ് ബാഹസൻ . ഇന്തോനേഷ്യയിലെ അച്ചി പ്രവിശ്യാ രാജാവ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലിയുടെ മകനാണ് ബാഹസ്സൻ[1].

കൊട്ടാരം വിട്ടു ആത്മീയതയിൽ അഭയം തേടിയ സൂഫി യതിവര്യന്മാരുടെ കൂട്ടത്തിലാണ് ഇദ്ദേഹം എണ്ണപ്പെടുന്നത്. ചെറുപ്പത്തിലേ സൂഫിസത്തോടു താല്പര്യം ജനിക്കുകയും ഖാദിരിയ്യ, നഖ്ശബന്ദിയ്യ, ചിശ്തിയ്യ, സുഹ്റവര്ദ്ദിയ്യ, ത്വബഖാതിയ്യ തുടങ്ങിയ സൂഫി മാർഗ്ഗങ്ങളിൽ അവഗാഹം നേടി ആത്മീയാചാര്യനായി മാറുകയും ചെയ്തു. സൂഫി അത്യുന്നത സഭയിലെ ഖുതുബ് എന്ന പദവിയിൽ എത്തിച്ചേർന്ന ആളാണ് ബാ അലവി ഹസ്സൻ എന്ന് കരുതപ്പെടുന്നു[2]. ഒട്ടനേകം വർഷം ദേശാടനം നടത്തിയ ബാ അലവി പിന്നീട് പ്രബോധനാവശ്യാർത്ഥം മലബാറിലെ കടലുണ്ടിയിൽ എത്തി ചേരുകയായിരുന്നു.

ചന്ദ്ര വർഷം 1180 ലാണ് സയ്യിദ് കടലുണ്ടിയിൽ വരുന്നത് ശേഷം ഇവിടം സ്ഥിര താമസമാക്കിയ ഇദ്ദേഹം ചന്ദ്രവർഷം 1230 ഇൽ മരണപ്പെട്ടു[3]. ഹാലിമ ബീവി ഭാര്യയും സയ്യിദ് ഹസ, അലിയ്യുൻ മുഅ്തലി, സയ്യിദ് ശൈഖ് എന്നിവർ മക്കളുമാണ്. പ്രശസ്തനായ സൂഫി യതിവര്യൻ മമ്പുറം സയ്യിദ് അലവി ഇദ്ദേഹത്തിൻറെ സഹകാരിയാണ്.

അവലംബം

[തിരുത്തുക]
  1. കേരളത്തിലെ പ്രവാചക കുടുംബങ്ങളുടെ ഉല്ഭവ ചരിത്രം/ മുജീബ് തങ്ങള് കൊന്നാര്
  2. ഹദ്റമികളും സൂഫിസവും കേരളത്തില്/ മതപ്രബോധനവുമായി വന്ന ഹദ്റമി സാദാത്തുമാര്/ പ്രബന്ധം / പി.കെ.എം. ജലീല് ഹുദവി (റിസര്ച്ച് സ്കോളര്, ജെ.എന്.യു)
  3. January 25, 2017 |സുപ്രഭാതം ദിനപത്രം / ജമലുല്ലൈലി ആണ്ടു നേർച്ച