ജയചന്ദ്രൻ തകഴിക്കാരൻ

നാടക പ്രവർത്തകനും നാടക സിനിമ അഭിനേതാവുമാണ് ജയചന്ദ്രൻ തകഴിക്കാരൻ. മുപ്പതു വർഷത്തിലധികമായി നാടകം, നാടൻപാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയ മേഖലകളിൽ സജീവമാണ്. കേരള സംഗീത നാടക അക്കാദമിയുടെ നാടക മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച നിരവധി നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജോസഫിന്റെ റേഡിയോ എന്ന ജയചന്ദ്രൻ അവതരിപ്പിച്ച നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നീലവെളിച്ചം, എബ്രഹാം ഓസ്ലർ , പേട്ടറാപ്പ് (തമിഴ്) കുമ്മാട്ടിക്കളി തുടങ്ങിയ സിനിമകൾ ഉൾപ്പെടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1975 മെയ് 1 ആലപ്പുഴ ജില്ലയിൽ തകഴിയിൽ ജനനം. ഇപ്പോൾ എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റം മാമ്പുഴയിൽ സ്ഥിരതാമസം. തകഴി ഗവൺമെന്റ് യു.പി. സ്‌കൂളിലും ദേവസ്വം ബോർഡ് ഹൈസ്‌കൂളിലുമാണ് സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ പഠിച്ചു.കൊച്ചി ലോകധർമ്മിയുടെ കാളിനാടകം, ഛായാചിത്രം മായാ ചിത്രം തുടങ്ങിയ നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 5 തവണ ഇറ്റ് ഫോക്കിലും, 5 തവണ ഭാരത് രംഗ് മഹോത്സവത്തിലും (ഡൽഹി)നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ',രംഗായന ഫെസ്റ്റിവൽ ബാംഗ്ലൂർ 2 തവണ, കൂടാതെ കഴിഞ്ഞ 25 വർഷങ്ങളായി ജോസഫിൻ്റെ റേഡിയോ എന്ന ഏകപാത്ര നാടകം ഏകദേശം 2600 ൽ അധികം വേദികൾ പിന്നിട്ട് ഇപ്പോഴും അവതരണം തുടരുന്നു. ECG എന്ന നാടകം 11 വർഷം കൊണ്ട് 600 ൽ അധികം വേദികൾ പിന്നിട്ട് ഇപ്പോഴും കളിക്കുന്നു. 13 വർഷം സി.ജെ.കുട്ടപ്പന്റെ 'ഡയനാമിക് ആക്ഷൻ സംഘ'ത്തിൽ പ്രവർത്തിച്ചു.പി.ആർ. രമേഷിന്റെ 'കരിന്തലക്കൂട്ട'വുമായി ഇപ്പോഴും സഹകരിക്കുന്നു. 'വരമൊഴിക്കൂട്ടം'തിരുവല്ല,'തനിമ'പാലക്കാട്,'വായ്ത്താരി'കൂറ്റനാട്, 'കണ്ണകി'ആലപ്പുഴ,'ദേശത്തനിമ'മാരാരിക്കുളം എന്നീ സമിതികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. [1]
മിനി ആണ് ഭാര്യ.മകൻ ഗൗതം.
നാടക അവതരണങ്ങൾ
[തിരുത്തുക]- ജോസഫിന്റെ റേഡിയോ (ഒറ്റയാൾ നാടകം)
- തുപ്പൽമത്സ്യം
- മത്തി
- കാണി
- മാടൻമോക്ഷം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക് ലോർ അക്കാദമി അവാർഡ്
- അരളി അവാർഡ്
- മലയാള പുരസ്കാരം
- ഭരത് പി.ജെ. ആന്റണി മെമ്മോറിയൽ അവാർഡ്
- അക്ഷരപ്പെയ്ത്ത് അവാർഡ്
- കലാഭവൻ മണിഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഓടപ്പഴം അവാർഡ്