ജയപ്രഭാ മേനോൻ
ജയപ്രഭ മേനോൻ | |
---|---|
ജനനം | ജയപ്രഭ ടി.കെ. 27 നവംബർ 1967 |
ദേശീയത | ഇന്ത്യ |
തൊഴിൽ | മോഹിനിയാട്ടം നർത്തകി |
സജീവ കാലം | 1971– തുടരുന്നു |
ജീവിതപങ്കാളി | ജയപ്രകാശ് മേനോൻ |
കുട്ടികൾ | 2 |
മാതാപിതാക്കൾ | കുഴിപ്പാട്ട് വിജയരാഘവൻ & രുഗ്മിണി |
അവാർഡുകൾ | കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം |
വെബ്സൈറ്റ് | www |
കേരളത്തിൽ നിന്നുള്ള മോഹിനിയാട്ടം നർത്തകിയാണ് ജയപ്രഭാ മേനോൻ. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.[1]
ജീവചരിത്രം
[തിരുത്തുക]കേരളത്തിലെ കോഴിക്കോട് ജനിച്ച് വളർന്ന ജയപ്രഭ പിന്നീട് ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കി. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, എംഇഎസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ജയപ്രഭ നാലാമത്തെ വയസ്സിൽ, കോഴിക്കോട് നൃത്താലയത്തിൽ ഗുരു കലാമണ്ഡലം സരസ്വതി കീഴിൽ ഭരതനാട്യത്തിൽ പരിശീലനം നേടി, അവിടെ അവർ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പരിശീലനം നേടി.[2] ചെറുപ്പത്തിൽ തന്നെ വേദികളിൽ നൃത്തം ചെയ്യാൻ ആരംഭിക്കുകയും ക്രമേണ സംസ്ഥാന, ദേശീയ തലങ്ങളിലെ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, തുടർന്ന് 1987 ൽ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ ഫെസ്റ്റിവലിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[അവലംബം ആവശ്യമാണ്] മോഹിനിയാട്ട മികവിന് ഇന്ത്യാ ഗവൺമെൻ്റ് സാംസ്കാരിക വകുപ്പിൽ നിന്ന് ജൂനിയർ സീനിയർ സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട്.[1] 1987ൽ കേരളത്തിലെ തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ഗ്രേഡ് ആർട്ടിസ്റ്റ് ആവുകയും ചെയ്തു. ഈ കാലയളവിൽ തപസ്യ, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് എന്നീ സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ധനം സമാഹരിക്കാൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അവതരിപ്പിച്ചുകൊണ്ട് ജയ പിന്തുണ നൽകി.
1990ൽ സംഗീതജ്ഞനായ ജയപ്രകാശ് മേനോനെ വിവാഹം കഴിച്ച അവർ ഗുജറാത്തിലെ വഡോദരയിലേക്ക് താമസം മാറി. വിവാഹശേഷം, ഭരതനാട്യം കലാകാരനും അക്കാദമിക് വിദഗ്ധനും നൃത്തപണ്ഡിതനും സംഗീതസംവിധായകനും ഗുജറാത്തിലെ ബറോഡയിലെ മഹാരാജാ സയാജിറാവു സർവകലാശാലയുടെ ഡീനും ആയിരുന്ന സി. വി. ചന്ദ്രശേഖറിന്റെ മാർഗനിർദേശ പ്രകാരം ഭരതനാട്യം വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയൂന്നി.
1993ൽ കുടുംബത്തോടൊപ്പം അവർ കോഴിക്കോട്ടേക്ക് മടങ്ങി. പത്മശ്രീ ഭാരതി ശിവജിയുടെ കീഴിലും അവർ പരിശീലനം നേടിയിട്ടുണ്ട്.[3] നാടക പ്രതിഭയായിരുന്ന പത്മഭൂഷൺ കാവാലം നാരായണ പണിക്കർ ജയപ്രഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.[4][5]
വ്യക്തി ജീവിതം
[തിരുത്തുക]പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ജയപ്രകാശ് മേനോൻ ആയിരുന്നു അവരുടെ ഭർത്താവ്.[6] അഡ്വ. രാധിക മേനോൻ ജയകിഷ് മേനോൻ എന്നിവർ മക്കൾ.[6]
സംഭാവനകൾ
[തിരുത്തുക]കലാമണ്ഡലം സരസ്വതി, സി.വി. ചന്ദ്രശേഖർ, ഭാരതി ശിവജി എന്നിവരുടെ ശിഷ്യയാണ് ജയപ്രഭ.[7]
ജയപ്രഭ, ഇന്ത്യയിലെ വിവിധ വേദികളിലും ഹംഗറി, ഫിലിപ്പൈൻസ്, യു.കെ, ജർമനി, കൊറിയ, ചൈന, റഷ്യ, ഫ്രാൻസ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.[8]
ഇൻ്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടം ഡയറക്ടർ എന്ന നിലയിൽ ജയപ്രഭ മേനോൻ നിരവധി വിദ്യാർഥികളെ നൃത്തം പരിശീലിപ്പിക്കുന്നുമുണ്ട്.[9]
പുരസ്കാരങ്ങൾ
[തിരുത്തുക]2013 ൽ ദേവദാസി നാഷണൽ ഡാൻസ് ഫെസ്റ്റിവൽ കമ്മിറ്റി, ഭുവനേശ്വർ നൽകിയ മോഹിനിയാട്ടത്തിനുള്ള ദേവദാസി ദേശീയ അവാർഡ്[10] നേടിയ ജയപ്രഭയ്ക്ക് 2015 ൽ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം[11] ലഭിച്ചു. ഇവ കൂടാതെ കേളി ശാസ്ത്രീയ നൃത്തോത്സവം: ലാസ്യശ്രീ പുരസ്കാരം, ദേവദാസി സമ്മാൻ, എ.കെ.പി. ന്യൂസ് മഹിള ഗൗരവ് സമ്മാൻ, റിപ്പബ്ലിക് ഡേ പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്.[8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Jayaprabha Menon".
- ↑ Pioneer, The. "Mohiniyattam exponent Jayaprabha Menon features in Baaton Baaton Mein episode". The Pioneer.
- ↑ "Foot loose". 21 September 2009.
- ↑ "A legend remembered".
- ↑ "Jayaprabha Menon | HobbyCue" (in ഇംഗ്ലീഷ്). Retrieved 2025-01-17.
- ↑ 6.0 6.1 Online, Janmabhumi (2020-09-17). "ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ജയപ്രകാശ് മേനോൻ അന്തരിച്ചു; സംസ്‌കാരം കോഴിക്കോട് മാനാരി ശ്മശാനത്തിൽ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-01-17.
- ↑ "Jayaprabha Menon performs at Nrutholsavam". The Times of India. 11 December 2019.
- ↑ 8.0 8.1 "കേളി ശാസ്ത്രീയ നൃത്തോത്സവം ജയപ്രഭാ മേനോന് ലാസ്യശ്രീ പുരസ്കാരം". മാതൃഭൂമി ഇ-പേപ്പർ. 2018 ഫെബ്രുവരി 8.
{{cite news}}
: Check date values in:|date=
(help) - ↑ "Report - Mesmerizing Mohiniyattam recital - Ananya Nair". Retrieved 2025-01-17.
- ↑ Service, Express News (8 October 2013). "Devadasi Award for Jayaprabha Menon". The New Indian Express.
- ↑ "സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.deshabhimani.com. Archived from the original on 26 February 2023.