Jump to content

ജയശ്രീ ഗഡ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയശ്രീ ഗഡ്കർ
ജയശ്രീ ഗഡ്കർ
ജനനം(1942-02-21)21 ഫെബ്രുവരി 1942
മരണം29 ഓഗസ്റ്റ് 2008(2008-08-29) (പ്രായം 66)
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളിബാൽ ധൂരി

പ്രമുഖ മറാത്തി സിനിമാതാരമായിരുന്നു ജയശ്രീ ഗഡ്‌കർ (ജനനം ഫെബ്രുവരി 22, 1942 – മരണം ഓഗസ്റ്റ് 29, 2008)[1]. 1960 മുതൽ മറാത്തി സിനിമയിൽ സജീവമായിരുന്ന ജയശ്രീ ജനിച്ചത് കർണാടകയിലെ കർവാർ എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ഇവർ സിനിമയിൽ തുടക്കം കുറിച്ചത്. ഏകദേശം 250-ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ജയശ്രീ ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. 2008 ഓഗസ്റ്റ് 29-ന് 66-ആം വയസ്സിൽ ഇവർ അന്തരിച്ചു. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Actress Jayshree Gadkar passes away". The Hindu. 2008-08-29. Archived from the original on 2009-12-13. Retrieved 2008-08-29.
"https://ml.wikipedia.org/w/index.php?title=ജയശ്രീ_ഗഡ്കർ&oldid=3653851" എന്ന താളിൽനിന്ന് ശേഖരിച്ചത്