Jump to content

ജയിംസ് ലെഗ്ഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്കോട്ടിഷ് പണ്ഡിതനും ചൈനീസ് ഇതിഹാസ കൃതികളുടെ വിവർത്തകനുമായിരുന്നു ജയിംസ് ലെഗ്ഗെ (James Legge). (ജ: 20 ഡിസം:1815 – മ:29 നവം:1897). സുവിശേഷപ്രവർത്തനങ്ങളിലും സജീവമായിരുന്ന ലെഗ്ഗെ ഓക്സ്ഫഡിലെ ചൈനീസ് ഭാഷാ വിഭാഗം തലവനുമായിരുന്നു((1876–1897). മാക്സ് മ്യൂളറുമായി ചേർന്ന് സേക്രഡ് ബുക്ക്സ് ഓഫ് ദ് ഈസ്റ്റ് എന്ന കൃതി അൻപതു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ലെഗ്ഗെ  ചൈനീസ് പ്രസിദ്ധീകരണങ്ങളുടെ സംശോധകനായും പ്രവർത്തിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജയിംസ്_ലെഗ്ഗെ&oldid=2397713" എന്ന താളിൽനിന്ന് ശേഖരിച്ചത്