ജയ അരുണാചലം
ദൃശ്യരൂപം
ജയ അരുണാചലം | |
---|---|
ജനനം | 8 ഫെബ്രുവരി 1935 |
തൊഴിൽ | സാമൂഹികപ്രവർത്തക വനിതാവകാശ പ്രവർത്തക |
പുരസ്കാരങ്ങൾ | പത്മശ്രീ വൈറ്റൽ ഫോഴ്സസ് ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം രാഷ്ട്രീയ ഏകതാപുരസ്കാരം. |
വെബ്സൈറ്റ് | WWF വെബ്സൈറ്റ് |
ഇന്ത്യൻ സാമൂഹികപ്രവർത്തകയാണ് ജയ അരുണാചലം (തമിഴ്: ஜெயா அருணாசலம் ; ജനനം:1935 ഫെബ്രുവരി 8). സ്ത്രീകളുടെ ക്ഷേമത്തിനായി തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വർക്കിംഗ് വിമെൻസ് ഫോറം എന്ന സംഘടനയുടെ സ്ഥാപകയാണ്.[1] സ്ത്രീകളെ ബിസിനസ് രംഗത്തേക്കു കൊണ്ടുവരുന്നതിനായി ഈ സംഘടന ധാരാളം ധനസഹായങ്ങൾ ചെയ്തിരുന്നു.[1]
ആദ്യകാലജീവിതം
[തിരുത്തുക]1935 ഫെബ്രുവരി 8-ന് തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജയയുടെ ജനനം.[2] ഭൂമിശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി.[3] റോമിലെ സൊസൈറ്റി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ ഉപദേശകസമിതിയിൽ അംഗമായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വനിതയാണ് ജയ.[4]
പുരസ്കാരങ്ങൾ
[തിരുത്തുക]- വൈറ്റൽ ഫോഴ്സസ് നൽകുന്ന ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് ഫോർ എക്കണമിക് ഡെവലപ്മെന്റ്
- കാലിഫോർണിയയിലെ ഗ്ലീസ്റ്റ്മാൻ ഫൗണ്ടേഷന്റെ ഇന്റർനാഷണൽ ആക്ടിവിസ്റ്റ് അവാർഡ് (2003)
- ഇന്ത്യയിലെ നാഷണൽ അവെയർനെസ് ഫോറത്തിന്റെ രാഷ്ട്രീയ ഏകതാപുരസ്കാരം.[4]
- ഭാരതസർക്കാരിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ പുരസ്കാരമായ പത്മശ്രീ (1987).[5]
- ജമ്നാലാൽ ബജാജ് പുരസ്കാരം (2009).[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Empowering the women of Madras". BBC News. 23 August 2002. Retrieved September 9, 2015.
- ↑ 2.0 2.1 "Jamnalal Bajaj Award". Jamnalal Bajaj Foundation. 2015. Retrieved October 13, 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "A Lifelong Champion Of India's Poorest Women". Washington Post. 6 May 2005. Retrieved September 9, 2015.
- ↑ 4.0 4.1 "Fight against poverty". The Hindu. 5 June 2005. Archived from the original on 2016-04-02. Retrieved September 9, 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.