Jump to content

ജസ്ന സലീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ചിത്രകാരിയാണ് ജസ്ന സലീം.[1] ആധികാരികമായി ചിത്രകല പഠിച്ചിട്ടില്ലാത്ത ജസ്ന ആദ്യം വരച്ചത് ശ്രീ ഗുരുവായൂരപ്പന്റെ ചിത്രമാണ്. ഏറ്റവും കൂടുതൽ വരയ്ക്കുന്നതും ശ്രീകൃഷ്ണചിത്രങ്ങളാണ്.[2] ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച കൃഷ്ണന്റെ ചിത്രം നേരിട്ടു സമ്മാനിച്ചതോടുകൂടിയാണ് അവർ ഏറെ പ്രശസ്തയായത്. ജസ്നയിൽനിന്നും ഈ ചിത്രം കൈപ്പറ്റുന്നതിന്റെ ഫോട്ടോ സഹിതം എക്സ്.കോമിലെ തന്റെ ഔദ്യോഗിക പേജിലൂടെ നരേന്ദ്രമോദി ഇതിന്റെ വിശദാംശം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.[3][4][5][6]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പൂനൂരിലെ മജീദിന്റെയും സോഫിയയുടെയും മൂന്നാമത്തെ മകളാണ് ജസ്ന. ഭർത്താവ്, കൊയിലാണ്ടിയിലെ സലിം. മക്കൾ, ലെൻഷാൻ, ലെൻഷ്ക.[2]

ചിത്രരചനാ രംഗത്ത്[തിരുത്തുക]

തന്റെ ഇളയ കുഞ്ഞിനെ ​ഗർഭിണിയായിരിക്കുമ്പോഴാണ് അവിചാരിതമായി ജസ്ന ഒരു ചിത്രം വരയ്ക്കുന്നത്. വീടുവാർപ്പിനു വിരിക്കാൻ കൊണ്ടുവന്ന പേപ്പറുകളിൽ ഒന്നിൽ കണ്ട ലഡു തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം കണ്ടപ്പോൾ അതൊന്നു വരച്ചുനോക്കാൻ തോന്നി. മകന്റെ പെൻസിൽ ഉപയോഗിച്ചുകൊണ്ടു പൂർത്തിയാക്കിയ ആ ചിത്രം ഭർത്താവ് സലീമിനെ കാണിച്ചപ്പോൾ അദ്ദേഹം ജസ്നയുടെ ചിത്രകലയിലെ വൈഭവം തിരിച്ചറിയുകയും ജസ്നയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷെ, ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബമായതിനാൽ ആ ചിത്രം അവരുടെ വീട്ടിൽ വെയ്ക്കുന്നതിന് അദ്ദേഹത്തിന് അനുവദിക്കാനും കഴിഞ്ഞില്ല. ആ ചിത്രം നശിപ്പിച്ച് കളയാൻ അദ്ദേഹം നിർദ്ദേശിച്ചെങ്കിലും ആദ്യമായി വരച്ച ചിത്രം ഉപേക്ഷിക്കുവാനും ജസ്നയ്ക്കു കഴിഞ്ഞില്ല. ഒടുവിൽ, സുഹൃത്തായ മങ്ങാട് കോവിലകത്തെ ശങ്കരൻ നമ്പൂതിരിക്ക് ആ ചിത്രം സമ്മാനിച്ചു. കുട്ടികളില്ലാതെ അദ്ദേഹം വിഷമിച്ചിരുന്ന സമയത്താണ് ഇത് നടന്നത്. ഈ ചിത്രം ലഭിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ ഗർഭിണിയാകുകയും ഇക്കാര്യം നാട്ടിലാകെ പ്രസിദ്ധമാകുകയും ജസ്ന വരയ്ക്കുന്ന കൃഷ്ണചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറിവരികയും ചെയ്തു. ആളുകൾ ധാരാളമായി എത്തുവാൻ തുടങ്ങിയതോടെ ഇതൊരു തൊഴിൽമാർഗമായി ജസ്ന സ്വീകരിച്ചു.[2][7][8]

വിവാദം[തിരുത്തുക]

ഒരു മുസ്ലിം മതസ്ഥയായ ജസ്നയ്ക്ക്, കൃഷ്ണനെ വരയ്ക്കുന്നതിന് നിരവധി എതിർപ്പുകളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. നരേന്ദ്രമോദിക്ക് കൃഷ്ണന്റെ ചിത്രം നേരിട്ടു സമ്മാനിച്ചതും ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതും വിവാദങ്ങൾ ഉണ്ടാക്കുകയുണ്ടായി.[2][9]

അവലംബം[തിരുത്തുക]

  1. "Jasna Salim offers 101 paintings to Guruvayur temple" (in English). times of india. 2023-06-04. Archived from the original on 2024-06-17. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  2. 2.0 2.1 2.2 2.3 "'എതിർക്കുന്ന പലരും വിശേഷങ്ങൾക്കു വിളിക്കാറില്ല, പക്ഷെ, അഭിമാനത്തോടെയാണു കണ്ണനെ വരയ്ക്കുന്നത്'". vanitha. 2024-06-10. Archived from the original on 2024-06-17. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീകൃഷ്ണ ചിത്രം കൈമാറി ജസ്ന ; ആഗ്രഹം നിറവേറ്റിയതിനും കണ്ണനും സുരേഷ് ഗോപിക്കും നന്ദിയെന്ന് ചിത്രകാരി". news18. 2024-01-18. Archived from the original on 2024-01-18. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "narendramodi status" (in English). x.com. 2024-01-18.{{cite web}}: CS1 maint: unrecognized language (link)
  5. "Who is Jasna Salim? Muslim Artist Who Gifted Krishna Painting To PM Modi At Kerala Temple" (in English). times now news. 2024-01-18. Archived from the original on 2024-03-01. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  6. "PM Modi receives Shri Krishna painting from Jasna Salim" (in English). awaz the voice. 2024-01-18.{{cite web}}: CS1 maint: unrecognized language (link)
  7. "Muslim woman's Krishna painting presented to Kerala temple deity" (in English). times of india. 2021-09-29. Archived from the original on 2022-08-21. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  8. "Kerala Muslim woman presents her Krishna painting before deity" (in English). new indian express. 2021-09-28. Archived from the original on 2022-12-02. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  9. "സുരേഷ് ഗോപിയെ അഭിനന്ദിച്ചതിന് ജസ്ന സലീമിനെതിരെ വീണ്ടും സമാനതകളില്ലാത്ത സൈബർ ആക്രമണം". Janmabhumi. 2023-06-04. Archived from the original on 2024-06-07. Retrieved 2024-06-17.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജസ്ന_സലീം&oldid=4094054" എന്ന താളിൽനിന്ന് ശേഖരിച്ചത്