Jump to content

ജിത്തു റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിത്തു റായ്
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ, നേപ്പാളീസ്
ജനനം (1987-08-26) 26 ഓഗസ്റ്റ് 1987  (37 വയസ്സ്)[അവലംബം ആവശ്യമാണ്]
സംഘുവ സഭാ ജില്ല, നേപ്പാൾ
ഉയരം5 അടി (152 സെ.മീ) 10
ഭാരം170
Sport
രാജ്യംഇന്ത്യ
കായികയിനംഷൂട്ടിങ്ങ്
റാങ്ക്1 (10 metre air pistol)[1]
4 (50 metre pistol)[2]
Event(s)10 metre air pistol
50 metre pistol

നേപ്പാൾ വംശജനായ ഇന്ത്യൻ ഷൂട്ടിങ്ങ് താരമാണ് ജിത്തു റായ്. 10 മിറ്റർ എയർ പിസ്റ്റളിലും 50 മിറ്റർ എയർ പിസ്റ്റളിലുമാണ് ജിത്തു റായ് മത്സരിക്കുന്നത്.

ആദ്യകാല ജീവിതം

[തിരുത്തുക]

നേപ്പാളിലെ ഒറ്റപ്പെട്ട സ്ഥലമായ സംഘുവ സഭാ ജില്ലയിലെ സിത്തൽപതി-8ലാണ് ബാല്യകാലം ചെലവഴിച്ചത്. നേപ്പാളിലെ സംഘുവ സഭയിലാണ് ജിത്തു ജനിച്ചത്. 2006ൽ ഇന്ത്യയിലെത്തി. 2006ൽ തന്റെ അച്ഛൻ മരിച്ചപ്പോൾ ഇന്ത്യയിലേക്ക് താമസം മാറി. 11-ആം ഖൂർക്ക സൈനികവിഭാഗത്തിലെ നാലിബ് സുബേദാറായി ജോലി ലഭിച്ചു. 2010-11ലെ സെന്യത്തിന്റെ ഷൂട്ടിങ്ങ് സംഘത്തിൽ ചേർന്നെങ്കിലും മോശം പ്രകടനം മൂലം വീണ്ടും സൈന്യത്തിലേക്ക് പോയി.[3]

കായികജീവിതം

[തിരുത്തുക]

2014ൽ മ്യൂണച്ചിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡൽ നേടി. ഇതിനു ശേഷം മാരിബറിൽ 10 മിറ്റർ എയർ പിസ്റ്റളിൽ സ്വർണവും 50 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡലും നേടി. അതോടെ ലോകകപ്പിൽ 9 ദിവസത്തിനകം റായ് 3 മെഡലുകൾ നേടി[4] ഒരേ ലോകകപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി.[5] അതോടെ 10 മിറ്റർ എയർ പിസ്റ്റളിൽ ഒന്നാം റാങ്കും 50 മിറ്റർ എയർ പിസ്റ്റളിൽ നാലാം റാങ്കു കരസ്ഥമാക്കി. 2014ലെ കോമൺവെൽത്ത് ഗെയിംസിലെ 50 മിറ്റർ എയർ പിസ്റ്റളിന്റെ യോഗ്യതാ റൗണ്ടിൽ 562 പോയിന്റോടെ റെക്കോർഡുണ്ടാക്കി.[6] ആ ഇനത്തിൽ റായ് സ്വർണം നേടുകയും ചെയ്തു.[7] 2014ലെ ഏഷ്യൻ ഗെയിംസിൽ 50 മിറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി.[8][9] ഒപ്പം 10 മിറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ വെങ്കലവും നേടി.

മെഡലുകൾ

[തിരുത്തുക]
  • 2014 ഐ.എസ്.എസ്.എഫ് ലോക ചാമ്പ്യൻഷിപ്പിൽ 50 മിറ്റർ പിസ്റ്റളിൽ വെള്ളി മെഡൽ
  • 2014 ഐ.എസ്.എസ്.എഫ് ലോകകപ്പിൽ (മാരിബർ) 10 മിറ്റർ എയർ പിസ്റ്റളിൽ സ്വർണ മെഡൽ
  • 2014 ഐ.എസ്.എസ്.എഫ് ലോകകപ്പിൽ (മ്യൂണിച്ച്) 10 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡൽ
  • 2014 ഐ.എസ്.എസ്.എഫ് ലോകകപ്പിൽ (മാരിബർ) 50 മിറ്റർ പിസ്റ്റളിൽ വെള്ളി മെഡൽ
  • 2014 കോമൺവെൽത്ത് ഗെയിംസിൽ 50 മിറ്റർ പിസ്റ്റളിൽ സ്വർണ മെഡൽ
  • 2014 ഏഷ്യൻ ഗെയിംസിൽ 50 മിറ്റർ പിസ്റ്റളിൽ സ്വർണ മെഡൽ
  • 2014 ഏഷ്യൻ ഗെയിംസിൽ 10 മിറ്റർ പിസ്റ്റളിൽ (ടീം) വെങ്കല മെഡൽ

അവലംബം

[തിരുത്തുക]
  1. "10 metre air pistol Wrold rankings". issf-sports.org. 1 July 2014. Retrieved 28 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "50 metre rifle World rankings". issf-sports.org. 1 July 2014. Retrieved 28 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. http://timesofindia.indiatimes.com/sports/more-sports/shooting/Gorkha-Jitu-Rai-is-the-new-Pistol-King/articleshow/36926221.cms
  4. "Air Pistol: India's Rai smiles - three world cup medals in 9 days". issf-sports.org. 19 June 2014. Retrieved 28 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  5. "Jitu Rai wins gold in ISSF World Cup". The New Indian Express. 19 June 2014. Retrieved 28 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  6. "Men's 50 m Air Pistol result". glasgow2014.com. 28 July 2014. Archived from the original on 2014-07-29. Retrieved 28 July 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. "Jitu Rai wins gold in 50m pistol event at CGW 2014". Patrika Group. No. 28 July 2014. Retrieved 28 July 2014.
  8. "Jitu Rai wins gold for India on opening day of Asian Games - TOI Mobile". The Times of India Mobile Site. 20 September 2014. Retrieved 21 September 2014.{{cite web}}: CS1 maint: date and year (link)
  9. http://timesofindia.indiatimes.com/sports/tournaments/asian-games-2014/india-at-incheon/Asian-Games-Jitu-Rai-wins-gold-in-50m-pistol-event/articleshow/42968681.cms

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജിത്തു_റായ്&oldid=3927064" എന്ന താളിൽനിന്ന് ശേഖരിച്ചത്