Jump to content

ജിയോലൊക്കേഷൻ എ.പി.ഐ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം നിർണയിക്കാൻ ഉപയോഗിക്കുന്നതും വേൾഡ് വൈഡ് വെബ് കൺസോർഷ്യം അംഗീകരിച്ചതുമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളാണ് ജിയോലൊക്കേഷൻ എ. പി. ഐ.(Geolocation API). മൊബൈൽ ഫോൺ, കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ, ഭൂമിശാസ്ത്രപരമായ സ്ഥാനം നിർണയിക്കുന്ന സർവ്വീസു നൽകുന്ന ഒരു പ്രൊവൈഡറുടെ സഹായത്തോടുകൂടിയാണിതു സാധ്യമാക്കുന്നത്. ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഐ.പി. അഡ്രസ്സ്, മാക് അഡ്രസ്, വൈഫൈ കണക്ഷന്റെ സ്ഥാനം പോലുള്ള അടിസ്ഥാന വിലാസത്തിന്റെ സഹായത്തോടെയാണിത് നിർണയിക്കുനത്. ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒരു സംവിധാനമായതിനാൽ ഉപയോഗിക്കുന്നവരുടെ പൂർണ സമ്മതത്തോടെ മാത്രമേ സ്ഥാനം കാണിക്കാനാവൂ. ജി.പി.എസ്. സൗകര്യം ഉള്ള ഉപകരണങ്ങളിൽ ഇത് വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നു. എല്ലാ ആധുനിക ബ്രൗസറുകളും ഇത് സാധ്യമാക്കുന്നുണ്ട്. എച്ച്. ടി. എം. എൽ-ന്റെ ആഞ്ചാം പതിപ്പിൽ ഇതു സാധ്യമാക്കുന്ന മെതേഡുകൾ അടങ്ങിയിരിക്കുന്നു.

ഉദാഹരണം

[തിരുത്തുക]

ഉപയോക്താവ് നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും കാണാനുള്ള കോഡാണു താഴെ കൊടുത്തിരിക്കുന്നത്.

<!doctype html>
<html>
<head>
<meta charset="utf-8">
<title>geolocation</title>

</head>
<body>
 <p id="demo">Location will load here... Click the button</p>
<button onclick="getLocation()">Find my location</button>
<script>
var x=document.getElementById("demo");
function getLocation()
  {
  if (navigator.geolocation)
    {
    navigator.geolocation.getCurrentPosition(showPosition);
    }
  else{x.innerHTML="Geolocation is not supported by this browser.";}
  }
function showPosition(position)
  {
  x.innerHTML="Your Location:<br>Latitude: " + position.coords.latitude + 
  "<br>Longitude: " + position.coords.longitude;	
  }
</script>
</body>
</html>

അവലംബം

[തിരുത്തുക]
  1. w3schools
"https://ml.wikipedia.org/w/index.php?title=ജിയോലൊക്കേഷൻ_എ.പി.ഐ.&oldid=1885350" എന്ന താളിൽനിന്ന് ശേഖരിച്ചത്