Jump to content

ജില്ലിയൻ ആൻഡേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജില്ലിയൻ ആൻഡേഴ്സൺ

ജനനം
ഗില്ലിയൻ ലീ ആൻഡേഴ്സൺ

(1968-08-09) ഓഗസ്റ്റ് 9, 1968  (56 വയസ്സ്)
കലാലയംഡിപോൾ യൂണിവേഴ്സിറ്റി, B.F.A. 1990
തൊഴിൽനടി, എഴുത്തുകാരി, നിർമ്മാതാവ്, സംവിധായിക.
സജീവ കാലം1986–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1994⁠–⁠1997)

ജൂലിയൻ ഒസാൻ
(m. 2004⁠–⁠2006)
പങ്കാളി(കൾ)മാർക്ക് ഗ്രിഫിത്ത്സ് (2006–12)
കുട്ടികൾ3
പുരസ്കാരങ്ങൾFull list
വെബ്സൈറ്റ്gilliananderson.ws

ജില്ലിയൻ ലീ ആൻഡേഴ്സൺ,OBE (ജനനം ഓഗസ്റ്റ് 9, 1968) ഒരു അമേരിക്കൻ-ബ്രിട്ടീഷ് നടിയും, ആക്റ്റിവിസ്റ്റും, എഴുത്തുകാരിയുമാണ്. ദി എക്‌സ് ഫയൽസിലെ എഫ്ബിഎ സ്പെഷ്യൽ ഏജൻറ് ഡാന സ്കള്ളി [1], ദ ഹൗസ് ഓഫ് മിർത്ത് എന്ന ചലച്ചിത്രത്തിലെ ലില്ലി ബാർട്ട്, ബിബിസി കുറ്റാന്വേഷണ പരമ്പര ദ ഫോളിലെ ഡെപ്യൂട്ടി സൂപ്പർ ഇന്റൻഡെൻന്റ് സ്റ്റെല്ല ഗിബ്സൺ [2][3] എന്നീ വേഷങ്ങൾ ആൻഡേഴ്സൺ അവിസ്മരണീയമാക്കി. ആൻഡേഴ്സൺ ഒരു പ്രൈം ടൈം എമ്മി പുരസ്കാരം, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. [4][5]

നാടകങ്ങളിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച ശേഷം, ആൻഡേഴ്സൺ അമേരിക്കൻ ഡ്രാമ പരമ്പര ദി എക്‌സ് ഫയൽസിലെ എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് ഡാന സ്കള്ളി എന്ന വേഷത്തിൽ അന്താരാഷ്ട്ര അംഗീകാരം നേടി. ദി മൈറ്റി സെൽറ്റ് (2005), ദി ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ട്ലാൻഡ് (2006)[6], ഷാഡോ ഡാൻസർ (2012), വൈസ്രോയിസ് ഹൗസ് (2017), രണ്ട് എക്സ്-ഫയൽസ് ചലച്ചിത്രങ്ങൾ: ദി എക്സ്-ഫയൽസ്: ഫൈറ്റ് ദ ഫ്യൂച്ചർ (1998) ) ഒപ്പം എക്സ്-ഫയൽസ്: ഐ വാണ്ട് ടു ബിലീവ് (2008)[7] എന്നിവയാണ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ. ബ്ലീക്ക് ഹൗസിലെ (2005) ലേഡി ദെഡ്ലോക്ക്, എനി ഹ്യുമൻ ഹാർട്ടിലെ (2010) വാലസ് സിംപ്സൺ, ഗ്രേറ്റ് എക്സ്പെക്ടേഷൻസിലെ മിസ് ഹവിഷാം, ഹാനിബാളിലെ (2013-2015) ഡോ.ബെഡിലിയ ഡ്യു മോറിയെർ, അമേരിക്കൻ ഗോഡ്സ് (2017 മുതൽ ഇപ്പോൾ വരെ) എന്നിവയാണ്‌ പ്രശസ്തമായ ടെലിവിഷൻ കഥാപാത്രങ്ങൾ.

ഫിലിം, ടെലിവിഷൻ എന്നിവിടങ്ങളിൽ കൂടാതെ ആൻഡേഴ്സൻ നാടകവേദിയിലും അരങ്ങേറി അനേകം അവാർഡുകളും പ്രശംസകളും നേടിയിട്ടുണ്ട്. അബ്‌സെൻറ് ഫ്രണ്ട്സ് (1991), എ ഡോൾസ് ഹൗസ് (2009), എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ (2014,2016) എന്നീ നാടകങ്ങൾക്ക് പല പുരസ്കാരങ്ങളും നേടി.

അനേകം ചാരിറ്റി, മാനുഷിക സംഘടനകളും പിന്തുണയ്ക്കുന്നതിൽ ആൻഡേഴ്സൺ സജീവമായി പ്രവർത്തിക്കുന്നു. ന്യൂറോഫിബ്രോമറ്റോസിസ് നെറ്റ്‌വർക്കിന്റെ ഒരു ഓണററി വക്താവും സൗത്ത് ആഫ്രിക്കൻ യൂത്ത് എജ്യുക്കേഷൻ ഫോർ സസ്റ്റിനബിലിറ്റി (സെയ്സ്) യുടെ സഹ സ്ഥാപകനുമാണ്. 2016 ൽ അഭിനയ രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഓഫീസർ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE) എന്ന പട്ടം നൽകി ബ്രിട്ടീഷ് സർക്കാർ ആദരിച്ചു.

അവലംബം

[തിരുത്തുക]
  1. "Gillian Anderson Emmy Nominated". Emmys.com. Archived from the original on 2013-06-22. Retrieved June 8, 2013.
  2. "BBC Two Orders New Drama Series Starring Gillian Anderson". TVWise. February 3, 2012. Archived from the original on 2012-02-09. Retrieved February 4, 2012.
  3. The Fall at Rotten Tomatoes
  4. "Broadcasting Press Guild 32nd Annual Television and Radio Awards". Broadcasting Press Guild. March 31, 2006. Retrieved October 14, 2015.
  5. "BBC Drama – Best of 2005 – Best Actress". BBC. Retrieved October 14, 2015.
  6. ""The Last King of Scotland" News". gilliananderson.ws. February 26, 2007. Retrieved September 24, 2012.
  7. Murray, Rebecca. "Gillian Anderson Interview – X-Files Movie 2008 Wonder Con". About.com. Archived from the original on 2013-03-28. Retrieved September 24, 2012.
"https://ml.wikipedia.org/w/index.php?title=ജില്ലിയൻ_ആൻഡേഴ്സൺ&oldid=4301274" എന്ന താളിൽനിന്ന് ശേഖരിച്ചത്