Jump to content

ജിഷ്ണു ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെന്നൈ സിറ്റി ഫുട്ബോൾ ക്ലബ്ബിന് വേണ്ടി പ്രതിരോധക്കാരനായി കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ താരമാണ് ജിഷ്ണു ബാലകൃഷ്ണൻ (ജനനം 9 ഒക്ടോബർ 1998).

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിൽ 1998-ലാണ് ജിഷ്ണു ബാലകൃഷ്ണൻ ജനിക്കുന്നത്. മലബാർ സ്പെഷ്യൽ പോലീസ് ഫുട്ബോൾ അക്കാദമിയുടെ കീഴിൽ പരിശീലനം നേടിയ ജിഷ്ണു, മഞ്ചേരി എൻ.എസ്.എസ് കോളേജിൽ ടീമിലുണ്ടായിരുന്നു[1]. സന്തോഷ് ടോഫിയിൽ കേരള ടീമിനെയും, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാലയെയും പ്രതിനിധീകരിച്ച് ജിഷ്ണു കളിച്ചിരുന്നു[2]. 2017 മുതൽ കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്.സി, ചെന്നൈ സിറ്റി എന്നീ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു വരുന്നു[3][4].

അവലംബം

[തിരുത്തുക]
  1. "Jishnu Balakrishnam Profile". Sonylijin.
  2. "Profile". Gokulam Kerala. Archived from the original on 2019-12-27. Retrieved 2021-10-14.
  3. "Kerala Blasters sign talented Sahal Abdul Samad & Jishnu Balakrishnan for ISL-4!". Arunava Chaudhari.
  4. "Gokulam Kerala 1-0 Indian Arrows". Soccerway.
"https://ml.wikipedia.org/w/index.php?title=ജിഷ്ണു_ബാലകൃഷ്ണൻ&oldid=4099593" എന്ന താളിൽനിന്ന് ശേഖരിച്ചത്