ജി.എം.യു.പി.സ്കൂൾ, ആരാമ്പ്രം
ജി.എം.യു.പി.സ്കൂൾ ആരാമ്പ്രം | |
---|---|
വിലാസം | |
, | |
വിവരങ്ങൾ | |
ആരംഭം | 1927 |
പ്രിൻസിപ്പൽ | യു.ഷറഫുദ്ധീൻ മാസ്റ്റർ |
മടവൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ യു.പി സ്കൂൾ ആണ് ജി.എം.യു.പി ആരാമ്പ്രം. വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായ ആരാമ്പ്രത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിനു മുക്കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്.
ചരിത്രം
[തിരുത്തുക]1927ൽ ഒരു എലിമെന്ററി സ്കൂൾ ആയി ആണ് ഈ സ്ഥാപനം ആരംഭിച്ചത്. മുക്കത്ത് തറുവയി ഹാജിയുടെ കടയിലായിരുന്നു വിദ്യാലയം ആദ്യം തുടങ്ങിയത്. ശ്രീധരൻ നായരയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പുറായിൽ സെയ്തൂട്ടി മകൻ അയമ്മദ് കുട്ടിയാണ് ആദ്യ വിദ്യാർത്ഥി. വട്ടകണ്ടത്തിൽ മമ്മി എന്ന വിദ്യഭ്യാസ തല്പരൻ തന്റെ സ്ഥലത്ത് നിർമ്മിച്ച് കൊടുത്ത കെട്ടിടത്തിലാണ് പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ 75 വർഷം പ്രവർത്തിച്ചത്.
പദവി ഉയർത്തൽ
[തിരുത്തുക]തദ്ദേശവാസികൾ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ താത്പര്യം കാണിച്ചതിന്റെ ഫലമായി എം.കെ അബുഹാജി പ്രസിഡന്റും മുക്കത്ത് അബു സെക്രട്ടറിയുമായി സ്കൂൾ അപ്ഗ്രേഡിംഗ് കമ്മറ്റി രൂപീകരിച്ചു. അങ്ങാടിക്കടുത്ത് 79 സെന്റ് സ്ഥലം വാങ്ങി സർക്കാരിനെ ഏല്പിക്കുകയും 1982ൽ ഈ വിദ്യാലയം യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു. ഒരു വയൽ പ്രദേശമായത് കൊണ്ട് ഷെഡ് നിർമ്മിക്കലും നിലനിർത്തലും ഒരു പ്രശ്നം തന്നെ ആയിരുന്നു. അത് പരിഹരിക്കാൻ മുൻ പി.ടി.എ പ്രസിഡന്റുമാരായിരുന്ന മൺ മറഞ്ഞ എ.പി മമ്മിക്കുട്ടി, എം.കെ ഇസ്മായിൽ എന്നിവരുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്.
നേട്ടങ്ങൾ
[തിരുത്തുക]പഠനരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പഠ്യേതര രംഗത്തും മുൻപന്തിയിലാണ്. സബ് ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര മേളകളിൽ ആറ് വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വിദ്യാലയം കുത്തകയാക്കിയിരിക്കുന്നു. 2003 ലെ USS പരീക്ഷയിൽ രണ്ടും, പത്തും റാങ്കും, 2010ലെ USS ൽ പതിനൊന്നാം റാങ്കും ഈ വിദ്യാലയത്ത്ന്റെ.
ഇപ്പൊഴത്തെ അവസ്ഥ
[തിരുത്തുക]750ലധികം കുട്ടികളും 27അധ്യാപകരുമുള്ള ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ യു.ഷറഫുദ്ധീൻ മാസ്റ്ററാണ്.
മുൻ അധ്യാപകർ
[തിരുത്തുക]ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം ഭംഗിയായി നിർവ്വഹിചു പിരിഞ്ഞ എല്ല അധ്യാപകരുടെയും സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്
- കൃഷ്ണൻ നമ്പീശൻ
- കുറൂളി മുഹമ്മദ് മാസ്റ്റർ
- യശോദ ടീച്ചർ
- എൻ.ശ്രീധരൻ നായർ
- കെ.അമ്മദ് കുട്ടി മാസ്റ്റർ
- വി.അഹമ്മദ് കുട്ടി മാസ്റ്റർ
- ടി.കെ.അസ്സയിൻ മാസ്റ്റർ
- കെ ശ്രീധരൻ മാസ്റ്റർ
- കെ ഗോപാലൻ മാസ്റ്റർ
- ടി.കെ.അമ്മിണി അമ്മ
നവീകരണം
[തിരുത്തുക]1985ൽ അന്നത്തെ എം.എൽ.എ, പി വി മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്പെടുത്തി നിർമ്മിച്ച സെമി പെർമെനന്റ് കെട്ടിടം, പിന്നീട് കേന്ദ്ര സർക്കാരിന്റെ ഓ.ബി.ബി സ്കീമിൽ പെടുത്തി നിർമ്മിച്ച കെട്ടിടം,നേഷണൽ സേവിംഗ്സ് സ്കീം പദ്ധതിയിൽ പെടുത്തി നിർമ്മിച്ച ഒരു ക്ലാസ്റൂം കെട്ടിടം ഇവയാണ് ആദ്യഘട്ടത്തിലെ കെട്ടിടങ്ങൾ.കോഴിക്കോട് ജില്ലാപഞ്ചായത്ത് നിർമ്മിച്ച ഏഴ് ക്ലാസ് മുറികളുള്ള രണ്ട് നില കോൺക്രീറ്റ് കെട്ടിടത്തിൽ, വാടക കെട്ടിടത്തിൽ,വാടക കെട്ടിട ഉടമകൾ രണ്ട് ക്ലാസ് മുറികളും മടവൂർ ഗ്രാമപഞ്ചായത്ത് ഒരു ക്ലാസ്സ് മുറിയും നിർമ്മിച്ചു തന്നു. 2003-2003 പദ്ധതിയിൽ ഉൾപ്പെടുത്തി SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നാല് ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം ഓല ഷെഡുകളിൽ നിന്നും സ്കൂളിന്റെ മോചനം നേടി കഴിഞ്ഞു. SSA ഫണ്ട് ഉപയോഗിച്ച് യൂറിനൽ ഷെഡും കുടിവെള്ളപദ്ധതിയും ഉണ്ടാക്കി കഴിഞ്ഞു. കെ മുരളീധരൻ എം പിയുടെ ഫണ്ടിൽ നിന്നും ഗ്രൗണ്ട് മണ്ണിട്ട് നികത്തുന്നതിന് 2 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ചുറ്റുമതിൽ കെട്ടാനായി 50000 രൂപ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ
[തിരുത്തുക]താൽകാലിക ഷെഡ്ഡിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളും,ഫർണിച്ചറുകളുടെ കുറവും,തേപ്പ് പൂർത്തിയാകാത്ത പഴയ O.B.B കെട്ടിടവും എല്ലാം നാമമാത്രമായി
ദൂരം
[തിരുത്തുക]- കോഴിക്കോട്-19.8 കി.മി
- എയർപോർട്ട്-35.2 കി.മി
- കുന്ദമംഗലം-4.9 കി.മി
- കൊടുവള്ളി-3 കി.മി
ഗതാഗതം
[തിരുത്തുക]റോഡ്
[തിരുത്തുക]കോഴിക്കോട് നിന്നും NH 212 വഴി 19 കി.മി വന്ന് പടനിലത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മി [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-16.