Jump to content

ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗ്

കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗ്. ബോർഡ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം[തിരുത്തുക]

1902 ൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽത്തന്നെ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.