ജി.എൻ.പി.സി.
ദൃശ്യരൂപം
2017 മെയ് 1ന് തുടങ്ങിയ ഫേസ്ബുക്കിലെ ഒരു സീക്രട്ട് ഗ്രൂപ്പ് ആണ് ജിഎൻപിസി (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും). മദ്യപാനികളുടെ കൂട്ടായ്മയാണ് എന്ന കാരണത്താൽ ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു[1]. ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് നടപടി എടുത്തിരുന്നു. ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് ആരോപണം ഉണ്ടായിട്ടുണ്ട്[2]. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ്, ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണം എന്നിവയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്[3].
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Facebook Page, GNPC-ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും