ജി.ജി.എച്ച്.എസ്.എസ്. നെടുമങ്ങാട്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നെടുമങ്ങാട്. 1879-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിനു മുന്നിലെ പുതിയ പാതയ്ക്ക് കവി എ. അയ്യപ്പന്റെ പേരാണിട്ടിരിക്കുന്നത്.[1]
ചരിത്രം
[തിരുത്തുക]1867 ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായ തോടെയാണ് താലൂക്കടിസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺകുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.റ്റി. സി സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നത്. പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്ക്കൂൾ (ഇപ്പോഴുള്ള ലൈബ്രറി കെട്ടിടം) മുസാവരി ബംഗ്ലാവിലേക്ക് മാറ്റി. പിന്നീട് 1967 ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി. 1997 ൽ ഇതൊരു ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകളായിട്ടാണ് നടത്തിയിരുന്നത്. ആൺകുട്ടികൾ ഇപ്പോഴത്തെ ബി. യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 - ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ ആണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.[2]
ശ്രീമൂലം തിരുനാളിന്റെ ഓർമ്മക്കായി ഒരു ടൗൺഹാൾ ഈ സ്കൂളിന്റെ കോമ്പൗണ്ടിൽ നിർമിച്ചു. ശ്രീമൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
മികവിന്റെ കേന്ദ്രം
[തിരുത്തുക]2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[3] 12 കോടി ചെലവിട്ടാണ് പുതിയ കെട്ടിടവും അനുബന്ധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. പുതിയ കെട്ടിടസമുച്ചയത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടിമീഡിയ തിയേറ്റർ, കോൺഫറൻസ് ഹാൾ, ആധുനിക ലൈബ്രറി, റീഡിങ് റൂം, ലാബുകൾ, ടാലന്റ് ലാബുകൾ, ഭാഷ, ഗണിത ലാബുകൾ, മത്സര ക്ലബ്ബുകൾ തുടങ്ങിയവയാണ് സജ്ജമാക്കിയിരിക്കുന്നത്. കൗൺസിലിങ് സൗകര്യങ്ങൾക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആധുനികസൗകര്യങ്ങളുമായി നെടുമങ്ങാട് ഗേൾസ് സ്കൂൾ". മാതൃഭൂമി. September 10, 2020. Archived from the original on 2020-09-10. Retrieved September 10, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-11. Retrieved 2020-09-10.
- ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)