ജി. ഹരിശങ്കർ
ദൃശ്യരൂപം
ഒരു ഗഞ്ചിറ വാദകനായിരുന്നു ഗോവിന്ദറാവു ഹരിശങ്കർ (ജ: ജൂൺ10, 1958 – ഫെബ്രുവരി 11, 2002).[1] പിതാവായ ഗോവിന്ദറാവുവിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത്.തുടർന്നു ഹരിശങ്കറിനു രാമനാഥപുരം സി.എസ്.മുരുകഭൂപതിയുടേയും,പാലക്കാട്ട് മണിഅയ്യരുടേയും ശിക്ഷണം ലഭിയ്ക്കുകയുണ്ടായി.ഓൾ ഇന്ത്യാ റേഡിയോയിൽ ഒരു നിലയ വിദ്വാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[2] സംഗീതനാടക അക്കാദമി അവാർഡു നേടിയ ഏക ഗഞ്ചിറ വാദകനും ഇതുവരെ ഹരിശങ്കറാണ്. കലൈമാമണി ബഹുമതിയും ഹരിശങ്കർ നേടിയിരുന്നു. [3]