ജീൻ നിക്കോലെറ്റ്
ജീൻ നിക്കോലെറ്റ് (നിക്കോളറ്റ്), സിയൂർ ഡി ബെല്ലെബോൺ (സി. 1598 - ഒക്ടോബർ 1642) ഒരു ഫ്രഞ്ച് സ്വതന്ത്ര സംരംഭകനും മിഷിഗൺ തടാകം, മാക്കിനാക് ദ്വീപ്, ഗ്രീൻ ബേ എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തുകയും ഇപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ ആയി അറിയപ്പെടുന്ന പ്രദേശത്ത് കാലുകുത്തിയ ആദ്യ യൂറോപ്യൻ വംശജനുമായിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]നിക്കോലെറ്റ് (നിക്കോല്ലെറ്റ്) ഫ്രാൻസിലെ ചെർബർഗിൽ പാരീസിനും ചെർബർഗിനും ഇടയിലുള്ള രാജാവിന്റെ "മെസഞ്ചർ ഓർഡിനറി" ആയിരുന്ന തോമസ് നിക്കോളറ്റിന്റെയും മാർഗരിറ്റ് ഡി ലാമറിന്റെയും മകനായി 1590 -കളുടെ അവസാനത്തിൽ ജനിച്ചു. അവർ റോമൻ കത്തോലിക്കാ സഭയിലെ അംഗങ്ങളായിരുന്നു. സാമുവൽ ഡി ചാംപ്ലെയിൻ, എറ്റിയെൻ ബ്രൂൾ എന്നിവരുടെ അറിയപ്പെടുന്ന സുഹൃത്തായിരുന്ന അദ്ദേഹം ഫ്രഞ്ചുകാർ Compagnie des Marchands നു കീഴിൽ രോമ വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന സമയത്ത്, ഫ്രഞ്ച് യുവാക്കളെ തദ്ദേശീയ അമേരിക്കക്കാർക്കിടയിൽ ജീവിക്കാൻ അനുവദിക്കുന്ന തരത്തിൽ പര്യവേക്ഷകരും വ്യാപാരികളും ആയി പരിശീലിപ്പിക്കുന്നതിനുള്ള ചാമ്പ്ലൈന്റെ പദ്ധതിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലേക്ക് ആകർഷിക്കപ്പെട്ടു.[1]
അവലംബം
[തിരുത്തുക]- ↑ Andreas, Alfred Theodore (1884; 1975 rprt). History of Chicago, Vol. I, p. 39. Arno Press, Inc.