Jump to content

ജുവാന മാനുവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുവാന മാനുവൽ
Juana and one of her daughters, painted by Jaime Serra in the mid-fourteenth century
Queen consort of Castile and León
Tenure 1369–1379
ജീവിതപങ്കാളി Henry II of Castile
മക്കൾ
John I of Castile
Eleanor, Queen of Navarre
Infanta Joanna
രാജവംശം Castilian House of Ivrea
പിതാവ് Juan Manuel, Prince of Villena
മാതാവ് Blanca Núñez de Lara
മതം Roman Catholicism

ജുവാന മാനുവൽ ഓഫ് കാസ്റ്റൽ (1339 - 27 മാർച്ച് 1381)1369 മുതൽ 1379 വരെ കാസ്റ്റിലിലെ രാജ്ഞി ആയിരുന്നു. എസ്കലോണ, വില്ലെന, പെനഫീൽ, ലാറ, എന്നിവയുടെ അവകാശിനിയും കൂടാതെ ലേഡി ഓഫ് ബിസ്കേയും ആയിരുന്നു.

കുടുംബം

[തിരുത്തുക]

ഇൻഫന്റേ ജുവാൻ മാനുവലിൻറെയും (1282-1348), രണ്ടാമത്തെ ഭാര്യ ബിസ്കേയിലെ പ്രഭുക്കന്മാരുടെ പിൻതലമുറയിൽപ്പെട്ട ബ്ലാങ്ക നൂൺസ് ഡി ലാറ ദെ ലാ സെർഡയുടെയും[1] മകളായി ജുവാന ജനിച്ചു. ഹൗസ് ഓഫ് ഐവ്രിയയിലെ അവസാന നിയമപ്രകാരമുള്ള അംഗമായിരുന്നു അവർ.

Coat of arms as queen consort

വിവാഹം

[തിരുത്തുക]

ജുവാനയുടെ പിതാവ് അൻഫോൺസോ XI രാജാവിന്റെ അഞ്ച് വർഷക്കാലത്തെ ഗൗരവകരമായ ഒരു ശത്രുവായിരുന്നു. അദ്ദേഹത്തിന്റെ മുൻ ആശ്രിതൻ, പനഫീൽ കുടുംബത്തിന്റെ ശക്തിയെ നിഗ്രഹിക്കുന്നതിനോ അല്ലെങ്കിൽ കൈപ്പിടിയിലാക്കാനോ രാജാവ് ആഗ്രഹിച്ചു. ജുവാന അനന്തരാവകാശിയല്ലെങ്കിലും അവരുടെ ചെറുപ്പത്തിൽത്തന്നെ രാജകീയ താല്പര്യത്തിനോടൊത്ത് ജീവിച്ചിരുന്നു.

രാജാവിന്റെ ഏറ്റവും സ്വാധീനം നിറഞ്ഞ വെപ്പാട്ടിയായ ലിയോനോർ ഡി ഗുസ്മാൻ, തന്റെ മൂത്തമകന് ചില ഉന്നത പദവികളും സ്വത്തുക്കളും നേടാൻ ആഗ്രഹിച്ചു. കൂടാതെ യുവതിയായ ജുവാനയിൽ അവർക്കൊരു കണ്ണുമുണ്ടായിരുന്നു. 1350 ജൂലൈ 27-ന് ജുവാനയുടെ സഹോദരനും സംരക്ഷകനുമായ പെനഫീൽഡിലെ ഫെർണാണ്ടോ മാനുവൽ, തന്റെ ഇളയ സഹോദരിയായ ജുവാനയെ കാസ്റ്റിലിലെ അൽഫോൻസോ XI മൻറെ നിയമാനുസൃതമല്ലാത്ത പുത്രനായ ഹെൻറിക്ക് (1333-79) വിവാഹം ചെയ്തു കൊടുത്തു. ഇത് ഹെൻറിക്ക് ചില ദേശങ്ങൾ ലഭിക്കാൻ കാരണമായി. എങ്കിലും ജുവാനയുടെ ബന്ധുക്കളുടെ മരണങ്ങൾക്കുശേഷം ജുവാന അനന്തരാവകാശിയായി മാറിയതിനെതുടർന്ന് അവരുടെ ഭർത്താവ് രാജകീയ ശക്തിക്ക് ഭീഷണിയായി തീർന്നു. 1369-ൽ, കാസ്റ്റിലിലേയും ലിയോണിലെയും ഹൗസ് ഓഫ് ട്രസ്തമാമാരയിൽ നിന്നുള്ള ആദ്യ രാജാവ് ആയി സ്ഥാനമേറ്റ ഹെൻറി രണ്ടാമൻ അദ്ദേഹത്തിൻറെ അർധസഹോദരനായ ഐവ്രി ഹൗസിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന പീറ്ററിനെ സിംഹാസനത്തിനു വേണ്ടി നിരവധി വിപ്ലവങ്ങളും യുദ്ധങ്ങളും നടത്തിയതിനുശേഷം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഹെൻറി രാജാവായിരുന്നപ്പോൾ ഫെർഡിനാന്റ് യുദ്ധത്തിലും ഹണ്ട്രഡ് ഇയർസ് യുദ്ധത്തിലും പങ്കെടുത്തിരുന്നു.

ജോൺ I ഓഫ് കാസ്റ്റിൽ, എലിനോർ ഓഫ് കാസ്റ്റിൽ (d. 1416), ജോയന്ന എന്നിവർ അവരുടെ മൂന്നു കുട്ടികളായിരുന്നു. രാജാവ് ജോൺ I ഓഫ് കാസ്റ്റിൽ (1358–1390) 1379 മുതൽ 1390 വരെ കാസ്റ്റിലെ രാജാവായിരുന്നു. അവൻ ഔപചാരികമായി കിരീടധാരണം നടന്ന കാസ്റ്റിലെ അവസാനത്തെ ചക്രവർത്തിയായിരുന്നു. ഇൻഫൻറ ഓഫ് കാസ്റ്റിലിലെയും നവ്രെയിലെയും രാജ്ഞിയായിരുന്നു എലിനോർ.

അനന്തരാവകാശം

[തിരുത്തുക]
Tombs of Queen Juana Manuel.

1361-ൽ ജുവാനയുടെ അനന്തരവളായ കൗമാരപ്രായക്കാരിയായ ബ്ലാങ്കയുടെ [2] മരണത്തെതുടർന്ന് അവരുടെ സഹോദരൻ ഫെർണാണ്ടോ മാനുവൽ 1350 കളിൽ സ്വയം മരിക്കുകയും അദ്ദേഹത്തിന് സന്താനങ്ങളില്ലായിരുന്നതിനാൽ വില്ലെന, എസ്കലോണ, പെനഫീൽ എന്നിവയടങ്ങുന്ന സാമ്രാജ്യം ജുവാനക്കു അനന്തരാവകാശമായി ലഭിച്ചു.[3] ജുവാന മാതൃവഴി ലാ പലോമില്ലയുടെ കൊച്ചുമകളായിരുന്നു. മറ്റൊരു കസിൻ ആയ ഇസബെൽ ഡി ലാറ 1361-ൽ കൊല്ലപ്പെട്ടിരുന്നു.[4] അവരുടെ മകൾ ഫ്ലോറെൻറിനയെ (1365-നു ശേഷം), ഇവർ ലാറയിലെയും ബിസ്കെയിലെയും അനന്തരാവകാശിയായി സ്വീകരിച്ചിരുന്നു. സ്പെയിനിൽ കാസ്റ്റില്ലെ ലിയോൺ എന്ന സ്വയംഭരണ പ്രദേശത്ത് ബർഗോസ് പ്രവിശ്യയിലെ ഒരു പട്ടണമാണ് ലാറ ദ ലോസ് ഇൻഫന്റസ്. 1369-ൽ ജുവാന കാസ്റ്റിലിലെയും ലിയോണിലെയും രാജ്ഞിയാവുകയും ചെയ്തു.

1381-ൽ അവർ മരിക്കുകയും അനന്തരാവകാശം അവരുടെ മകന് വിട്ടുകൊടുക്കുകയും ചെയ്തപ്പോൾ ഒടുവിൽ ബിസ്കെ, കാസ്റ്റിലും, പിന്നെ സ്പെയിനുമായും കൂടിച്ചേർന്നു. ബാസ്ക്യൂ ആളുകൾ അതിൻറെപേരിൽ അവരെ ഓർമ്മിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Women in world history : a biographical encyclopedia. Commire, Anne., Klezmer, Deborah. Waterford, CT: Yorkin Publications. ©1999-©2002. ISBN 078763736X. OCLC 41108563. {{cite book}}: Check date values in: |date= (help)CS1 maint: others (link)
  2. Marek, Miroslav. "(Blanca's death)". Genealogy.EU. Archived from the original on 2017-11-09. Retrieved 2019-03-10.[സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?][better source needed]
  3. Cawley, Charles, (inheritance of the 'greatest' castilian patrimony), Medieval Lands database, Foundation for Medieval Genealogy {{citation}}: Cite has empty unknown parameters: |1=, |HIDE_PARAMETER8=, |HIDE_PARAMETER6=, |HIDE_PARAMETER7=, |HIDE_PARAMETER1=, |HIDE_PARAMETER5=, and |HIDE_PARAMETER4= (help), [self-published source][better source needed]
  4. Marek, Miroslav. "(Isabel's death)". Genealogy.EU.[സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?][better source needed]
ജുവാന മാനുവൽ
Born: circa 1339 Died: 27 March 1381
Regnal titles
മുൻഗാമി Queen consort of Castile and León
1359–1369
പിൻഗാമി
Spanish nobility
മുൻഗാമി Lady of Villena,
Escalona and Peñafiel

1361–1381
Incorporated into the
Crown of Castile
മുൻഗാമി Lord of Biscay and Lara
1370–1379
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജുവാന_മാനുവൽ&oldid=3935497" എന്ന താളിൽനിന്ന് ശേഖരിച്ചത്