ജൂനിയർ മാൻഡ്രേക്ക്
ദൃശ്യരൂപം
ജൂനിയർ മാൻഡ്രേക്ക് | |
---|---|
സംവിധാനം | അലി അൿബർ |
നിർമ്മാണം | മമ്മി സെഞ്ച്വറി ഷമീർ തുകലിൽ |
കഥ | അരുൺ കുടമാളൂർ |
തിരക്കഥ | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | ജഗദീഷ് ജഗതി ശ്രീകുമാർ രാജൻ പി. ദേവ് ജനാർദ്ദനൻ കീർത്തി ഗോപിനാഥ് |
സംഗീതം | ദേവ് കൃഷ്ണ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് അലി അൿബർ |
ഛായാഗ്രഹണം | ലാലു എ. |
ചിത്രസംയോജനം | ജി. മുരളി |
വിതരണം | കോക്കേഴ്‌സ് അനുപമ എവർഷൈൻ |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അലി അൿബറുടെ സംവിധാനത്തിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, രാജൻ പി. ദേവ്, ജനാർദ്ദനൻ, കീർത്തി ഗോപിനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂനിയർ മാൻഡ്രേക്ക്. എം & സ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മി സെഞ്ച്വറി, ഷമീർ തുകലിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കോക്കേഴ്‌സ്, അനുപമ, എവർഷൈൻ എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം സീനിയർ മാൻഡ്രേക്ക് എന്ന പേരിൽ 2010-ൽ പുറത്തിറങ്ങുകയുണ്ടായി. അരുൺ കുടമാളൂർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജഗദീഷ് – പ്രദീപൻ
- കലാഭവൻ നവാസ് - സന്ദീപ്
- ജഗതി ശ്രീകുമാർ - ഓമനക്കുട്ടൻ
- കൽപ്പന - വന്ദന
- രാജൻ പി. ദേവ് -നമ്പ്യാർ
- ജനാർദ്ദനൻ – ശങ്കരപ്പിള്ള
- പറവൂർ ഭരതൻ - പട്ടി മേനോൻ
- ഇന്ദ്രൻസ് - ഗോപാലൻ
- കൊച്ചിൻ ഹനീഫ - എസ്.ഐ.
- മാമുക്കോയ - കോൺസബിൾ അബു
- കീർത്തി ഗോപിനാഥ് – പ്രിയ
- റീന – സുധർമ്മ
- സീനത്ത് - വിശാലാക്ഷി/വിശാലം
- എം.എസ്. തൃപ്പൂണിത്തുറ - തങ്കുപ്പണിക്കർ
- സാഗർ ഷിയാസ് - അമേരിക്കൻ പ്രസിഡണ്ട്
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ്, അലി അൿബർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദേവ് കൃഷ്ണ ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ വിത്സൻ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കൊന്നമലർ – കെ.ജെ. യേശുദാസ് (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
- എല്ലാരും പോകുഞ്ചോ – കെ.എസ്. ചിത്ര (ഗാനരചന – അലി അൿബർ)
- സോപാനം തന്നിൽ – ബിജു നാരായണൻ (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
- കൊന്ന മലർ – കെ.എസ്. ചിത്ര (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ലാലു എ.
- ചിത്രസംയോജനം: ജി. മുരളി
- കല: ഗിരീഷ് മേനോൻ
- ചമയം: പട്ടണം ഷാ
- വസ്ത്രാലങ്കാരം: രവി കുമാരപുരം
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: സാബു കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: പോൾ ബത്തേരി
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ഇർഷാദ് ഹുസൈൻ
- വാർത്താപ്രചരണം: വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
- നിർമ്മാണ നിർവ്വഹണം: രാജൻ ഫിലിപ്പ്
- റീ റെക്കോർഡിങ്ങ്: രാജഗോപാൽ
- ലെയ്സൻ: സി. മുത്തു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജൂനിയർ മാൻഡ്രേക്ക് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ജൂനിയർ മാൻഡ്രേക്ക് – മലയാളസംഗീതം.ഇൻഫോ