Jump to content

ജെനിവീവ് വേയ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gജെനിവീവ് വേയ്റ്റ്
1969 ൽ വെയ്റ്റ്
ജനനം(1948-02-13)13 ഫെബ്രുവരി 1948
കേപ് ടൗൺ, ദക്ഷിണാഫ്രിക്ക
മരണം18 മേയ് 2019(2019-05-18) (പ്രായം 71)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽനടി, ഗായിക, മോഡൽ
ജീവിതപങ്കാളി(കൾ)മാത്യു റീച്ച്
(m. 1968; div. 19??)
(m. 1972; div. 1985)

നോർമൻ ബുണ്ടെയ്ൻ
(m. ??; sep. ??)
കുട്ടികൾ
[2]

ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗായികയും മോഡലും ആയിരുന്നു ജെനിവീവ് വേയ്റ്റ് (13 ഫെബ്രുവരി 1948 - 18 മെയ് 2019).[3]1968-ൽ പുറത്തിറങ്ങിയ ജോവാന എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം അവരുടെ ഏറ്റവും മികച്ച അഭിനയമായിരുന്നു.[4]1971-ൽ ഒരു മോഡൽ എന്ന നിലയിൽ വോഗ് മാസികക്കുവേണ്ടി റിച്ചാർഡ് അവെഡൺ വേയ്റ്റിന്റെ ഫോട്ടോയെടുത്തിരുന്നു.[4]1974-ൽ ഗായികയെന്ന നിലയിൽ അവരുടെ ഒരേയൊരു ആൽബം റെക്കോർഡുചെയ്‌തു. [4]

സ്വകാര്യ ജീവിതം

[തിരുത്തുക]

1968 ഡിസംബർ 10 ന് വെയ്റ്റ് മാത്യു റീച്ചിനെ വിവാഹം കഴിച്ചു.[5]പിന്നീട്, വെയ്റ്റ് 1972 ജനുവരി 31 ന് ദി മാമാസ് & പാപ്പാസ് സംഗീതഗ്രൂപ്പിലെ സംഗീതജ്ഞനായ ജോൺ ഫിലിപ്സിനെ വിവാഹം കഴിച്ചു.[4] അവർക്ക് അഭിനേതാക്കളായ ടമേർലെൻ ഫിലിപ്സ് (ജനനം 1971), ബിജോ ഫിലിപ്സ് (ജനനം 1980) എന്നീ രണ്ട് മക്കളുണ്ടായിരുന്നു.[2][4]1985-ൽ അവർ വിവാഹമോചനം നേടി. പിന്നീട് നോർമൻ ബണ്ടെയ്‌നെ വിവാഹം കഴിച്ചെങ്കിലും അവർ പിന്നീട് വേർപിരിഞ്ഞു. [5][6]

സംഗീതം

[തിരുത്തുക]

1974 ലെ വെയ്റ്റിന്റെ ആൽബം റൊമാൻസ് ഈസ് ഓൺ ദി റൈസ് നിർമ്മിച്ചത് മുമ്പ് ഫോൽക് റോക്ക് ഗ്രൂപ്പായ ദി മാമാസ് & പപ്പാസിലെ സംഗീതജ്ഞനായിരുന്ന അവരുടെ രണ്ടാമത്തെ ഭർത്താവ് ജോൺ ഫിലിപ്സ് ആയിരുന്നു.

2019 മെയ് 18 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഉറക്കത്തിൽ വെയ്റ്റ് മരിച്ചു. [1] മകൾ ബിജോ ദിവസങ്ങൾക്കുശേഷം അമ്മയുടെ മരണം പ്രഖ്യാപിച്ചു.[1]

ഫിലിമോഗ്രാഫി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Barnes, Mike (21 May 2019). "Geneviève Waïte, Singer, Songwriter and 'Joanna' Actress, Dies at 71". The Hollywood Reporter. Archived from the original on 23 May 2019.
  2. 2.0 2.1 Fernandez, Alexia (20 May 2019). "Actress Geneviève Waïte, Former Wife of Musician John Phillips, Dead at 71". People. Meredith Corporation. Retrieved 19 September 2020.
  3. "Geneviève Waïte". allmovie.com. Retrieved 17 January 2010.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 Sandomir, Richard (24 May 2019). "Geneviève Waïte, 71, Star of the Swinging-'60s Film 'Joanna,' Dies". The New York Times. The New York Times Company. Retrieved 19 September 2020.
  5. 5.0 5.1 "Geneviève Waïte". MyHeritage. Retrieved 19 September 2020.
  6. "american female singer songwriters". Air Structures. August 2004. Archived from the original on 4 October 2009.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെനിവീവ്_വേയ്റ്റ്&oldid=3481826" എന്ന താളിൽനിന്ന് ശേഖരിച്ചത്