Jump to content

ജെന്റിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്റിംഗ്
Resorts World Genting
[[File:
|250px|alt=|Resorts World Genting]]
Resorts World Genting
Opening date1965
Total gaming spaceOver 200,000 sq ft ([convert: unknown unit])
Casino typeLand-Based
OwnerGenting Group
Website http://www.rwgenting.com

മലേഷ്യയിലെ ഒരു വിനോദനഗരമാണ് ജെന്റിംഗ്. (Tanah Tinggi Genting; ചൈനീസ്: 雲頂高原; ചൈനീസ്: 云顶高原). (ചൈനീസ് ഭാഷാ ഉച്ചാരണം: യുൻഡിംഗ് /അർഥം: മേഘങ്ങളുടെ നെറുക)

വിവരണം

[തിരുത്തുക]

ബെൻടോങ്ങ് ജില്ലയിലെ ഗുവാങ് യുലു കാലി പർവ്വതനിരകളിലെ മഴക്കാടുകളിലെ കമറൂൺ മലയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ജെന്റിംഗിന്റെ സ്ഥാനം. ഗോടോങ് ജയ എന്ന സ്ഥലത്തു നിന്നും കേബിൾ കാർ വഴിയാണ് ഇവിടെക്കുള്ള പ്രവേശനം. 100 മീറ്റർ ഇടവിട്ട് പണിതിരിക്കുന്ന ടവറുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് വടത്തിലൂടെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഈ കേബിൾ കാറുകൾ സഞ്ചരിക്കുന്നു. വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന അമ്പതോളം കേബിൾ കാറുകളാണ് ഇവിടെയുള്ളത്. ഇരുദിശകളിലേക്കുമായി മണിക്കൂറിൽ രണ്ടായിരത്തോളം ആളുകൾ ഇതിലൂടെ യാത്ര ചെയ്യുന്നു.

13,000 ഏക്കറിലായാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറു ഹോട്ടലുകളും ആറു ഷോപ്പിങ് മാളുകളും ഉണ്ട്. ഔട്ട്‌ഡോർ തീം പാർക്കും മറ്റു ചില കേന്ദ്രങ്ങളും ഒഴികെ എല്ലായിടത്തും ഉയരത്തിൽ ചില്ല് മേൽക്കൂരയും സ്ഥാപിച്ചിരിക്കുന്നു. ആറു ഹോട്ടലുകളിലായി പതിനായിരത്തോളം മുറികളുമുണ്ട്. മുറികളുടെ എണ്ണത്തിൽ 2006 - ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം നേടിയ ഫസ്റ്റ് വേൾഡ് ഹോട്ടലിൽ 6118 മുറികളുണ്ട്[1]. ലോകത്ത് ഏറ്റവും കൂടുതൽ മുറികളുള്ള ഹോട്ടലാണിത്. മലേഷ്യയിലെ ലൈസൻസുള്ള ഏക ചൂതുകളി കേന്ദ്രവും ഇവിടെയാണ്.

സ്രഷ്ടാവ്

[തിരുത്തുക]

മലേഷ്യയിലെ വ്യവസായ സാമ്രാജ്യ തലവനായിരുന്ന ടാൻ ലിം നോഹ്‌ടോങ്ങ് ആണ് നഗരിയുടെ സ്രഷ്ടാവ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-18. Retrieved 2011-05-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെന്റിംഗ്&oldid=3736830" എന്ന താളിൽനിന്ന് ശേഖരിച്ചത്