Jump to content

ജെഫു ജൈലാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൈലാഫ് പി.എ.
തൂലികാ നാമംജെഫു ജൈലാഫ്
തൊഴിൽകഥാകൃത്ത്
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ
പങ്കാളിസജ്ന
കുട്ടികൾനാഫിഹുൽ ഫസ, നാഫിഹുൽ ഫരിഷ്ത, ഫർദാദ്

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്താണ് ജെഫു ജൈലാഫ് [ജനനം : 1979]. പ്രവാസിയായ ഇദ്ദേഹം ദുബൈയിൽ അറബ് മീഡിയ ഗ്രൂപ്പിൽ ഡിസൈനറായി ജോലി നോക്കുന്നു. സ്വദേശം തൃശൂർ ജില്ലയിലെ ചേർപ്പ്‌. ആനുകാലികങ്ങളിൽ കഥകളും ചെറുകവിതകളും എഴുതുന്നു. യഥാർത്ഥ നാമം ജൈലാഫ് പി.എ.

കൃതികൾ

[തിരുത്തുക]

ചെറുകഥാസമാഹാരം

[തിരുത്തുക]
  • വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ[1] [2021] വിരൽവരകൾ, വരിയുടഞ്ഞ ഞാവൽമരങ്ങൾ, വേര് കുരുക്കുന്നിടം, ആദിവൈഗന്ധി, അവിശുദ്ധരേഖകൾ, വയൽദൂരങ്ങൾ, പീലിക എന്നിങ്ങനെ പ്രമേയങ്ങളിൽ വ്യത്യസ്തത നിറഞ്ഞ ഏഴ് ചെറുകഥകളുടെ സമാഹാരം.

അവലംബം

[തിരുത്തുക]
  1. "ജെഫു ജൈലാഫിന്റെ പുസ്തകപ്രകാശനം". മനോരമ ഓൺലൈൻ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജെഫു_ജൈലാഫ്&oldid=4029809" എന്ന താളിൽനിന്ന് ശേഖരിച്ചത്